എന്തു തിന്നണമെന്ന് തീരുമാനിക്കുന്നത് ജീവിക്കാനുളള അവകാശത്തിന്റെ ഭാഗം; ആദിത്യനാഥിന്റെ ബീഫ് വേട്ടയ്‌ക്കെതിരെ കോടതി

അഹലാബാദിലെ മാംസവ്യാപാരികള്‍ സര്‍ക്കാര്‍ നടപടിക്കെതിരെ നടത്തിയ സമരത്തില്‍നിന്ന്‌
അഹലാബാദിലെ മാംസവ്യാപാരികള്‍ സര്‍ക്കാര്‍ നടപടിക്കെതിരെ നടത്തിയ സമരത്തില്‍നിന്ന്‌


ലക്‌നൗ: അറവുശാലകള്‍ക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോവുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോടതിയില്‍ തിരിച്ചടി. ഏതു ഭക്ഷണം കഴിക്കണമെന്നു തീരുമാനിക്കാനുള്ള ഒരാളുടെ അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് അലഹാബാദ് ഹൈക്കോടതി വ്യക്തമാക്കി. അനധികൃത അറവുശാലകള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികള്‍ ജനങ്ങളുടെ ഉപജീവനത്തെയോ ഭക്ഷണം തെരഞ്ഞെടുക്കുന്നതിനുള്ള സ്വതന്ത്ര്യത്തെയോ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. 

ആരോഗ്യപ്രദമായ ഭക്ഷണം തെറ്റാണെന്ന് ഒരുതരത്തിലും പറയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അത് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ പത്തു ദിവസത്തിനും ഉന്നതതല യോഗം വിളിച്ചുചേര്‍ക്കാന്‍ കോടതി നിര്‍ദേശിച്ചു. 

യോഗി ആദിത്യനാഥ് സ്ഥാനമേറ്റതിനു പിന്നാലെ അനധികൃത അറവുശാലകള്‍ക്കെതിരെ നടപടി സ്വീകരിച്ചത് നിരവധി പേരെ തൊഴില്‍രഹിതരാക്കിയിരുന്നു. സംസ്ഥാനത്ത് വലിയ മാസ ദൗര്‍ലഭ്യവൂം അനുഭവപ്പെട്ടു. ഇതിനെതിരെ മാംസ വ്യാപാരികള്‍ അനിശ്ചിതകാല സമരം തുടങ്ങിയെങ്കിലും ലക്‌നൗവിലെ അറവുശാല തുറന്നുനല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com