സ്പീക്കര്‍ ഇടപെട്ടു ശിവസേന എംപി ഗെയ്ക്‌വാദ് ഖേദം പ്രകടിപ്പിച്ചു

ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ശിവസേന എംപി രവീന്ദ്ര ഗെയ്ക്‌വാദ ഖേദം പ്രകടിപ്പിച്ചു -  സ്പീക്കറുടെ ഇടപെടലിനെ തുടര്‍ന്നാണ് എംപിയുടെ ഏറ്റുപറച്ചില്‍
സ്പീക്കര്‍ ഇടപെട്ടു ശിവസേന എംപി ഗെയ്ക്‌വാദ് ഖേദം പ്രകടിപ്പിച്ചു

ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ശിവസേന എംപി രവീന്ദ്ര ഗെയ്ക്‌വാദ ഖേദം പ്രകടിപ്പിച്ചു. സ്പീക്കറുടെ ഇടപെടലിനെ തുടര്‍ന്നാണ് എംപിയുടെ ഏറ്റുപറച്ചില്‍. ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ എംപി വിമാനയാത്രവിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വ്യോമയാനമന്ത്രിക്ക് കത്തുനല്‍കി.

സംഭവത്തെ തുടര്‍ന്ന് ആദ്യഘട്ടത്തില്‍ എംപിയ്ക്ക് സജീവ പിന്തുണയുമായി ശിവസേനയും രംഗത്തുണ്ടായിരുന്നു. വിലക്ക് നീക്കിയില്ലെങ്കില്‍ എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ മുംബൈയിലൂടെ പറക്കില്ലെന്ന് ശിവസേനയുടെ ഭീഷണിയുമുണ്ടായിരുന്നു. 

എംപിയുടെ വിലക്ക് നീക്കിയില്ലെങ്കില്‍ എന്‍ഡിഎ മുന്നണിയുമായി ഇടയുമെന്ന സൂചനയും ശിവസേന നല്‍കിയിരുന്നു. ആഴ്ചകള്‍ നീണ്ട വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷമാണ് എംപിയുടെ ഖേദപ്രകടനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com