ദേശീയപതാകയും ദേശീയഗാനവും ഒഴിവാക്കി തന്റെ സിനിമ പാക്കിസ്ഥാനില്‍ കളിക്കേണ്ടെന്ന് അമീര്‍ഖാന്‍; ദംഗല്‍ പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കില്ല

ഇന്ത്യന്‍ പതാക, ദേശീയ ഗാനം- കട്ട് ചെയ്ത് ഒഴിവാക്കിയാല്‍ മാത്രമേ ദംഗല്‍ പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കാനാവൂ എന്ന പാക്കിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡ്
ദേശീയപതാകയും ദേശീയഗാനവും ഒഴിവാക്കി തന്റെ സിനിമ പാക്കിസ്ഥാനില്‍ കളിക്കേണ്ടെന്ന് അമീര്‍ഖാന്‍; ദംഗല്‍ പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കില്ല

ന്യൂഡല്‍ഹി: ഇന്ത്യന്‍ പതാക കാണിക്കുന്ന സീനും ദേശീയ ഗാനം കേള്‍ക്കുന്ന ഭാഗവും കട്ട് ചെയ്ത് ഒഴിവാക്കിയാല്‍ മാത്രമേ ദംഗല്‍ പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കാനാവൂ എന്ന പാക്കിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ നായകനും നിര്‍മ്മാണ പങ്കാളിയുമായ അമീര്‍ഖാന്‍. ദേശീയപതാകയും ദേശീയഗാനവും ഒഴിവാക്കി തന്റെ സിനിമ പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് അമീര്‍ഖാന്‍.
ഇന്ത്യയില്‍ അമീര്‍ഖാന്‍ ചിത്രമായ ദംഗല്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രമായിരുന്നു. പാക്കിസ്ഥാനില്‍ ദംഗല്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ദംഗലിലെ ഇന്ത്യന്‍ പതാകയുടെയും ദേശീയഗാനത്തിന്റെയും റോളുകള്‍ വെട്ടിമാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്.
നേരത്തെ ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് പാക്കിസ്ഥാനില്‍ വിലക്കുണ്ടായിരുന്നു. ഉറിയിലെ സൈനികനടപടിയെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ ഇന്ത്യന്‍ സിനിമകളെ വിലക്കുകയായിരുന്നു. അതിനുശേഷം പാക്കിസ്ഥാനില്‍ തീയേറ്ററുടമകള്‍ ഇടപെട്ടതോടെയാണ് വീണ്ടും ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാമെന്ന് തീരുമാനത്തിലെത്തിയത്. ദംഗല്‍ എഡിറ്റിംഗ് ചെയ്യില്ലെന്ന് നിര്‍മ്മാതാവുകൂടിയായ അമീര്‍ഖാന്‍ നിലപാടെടുത്തതോടെ പാക്കിസ്ഥാനിലേക്കുള്ള ദംഗലിന്റെ പ്രവേശനം വിലക്കപ്പെട്ടിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com