ഹിന്ദു യുവതിയെ പ്രണയിച്ചു; മുസ്ലീം യുവാവിനെ ഗ്രാമവാസികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ഹിന്ദു വിഭാഗത്തില്‍പ്പെട്ട യുവതിയെ പ്രണയിച്ച കുറ്റത്തിന് മുസ്ലീം യുവാവിനെ ഗ്രാമീണര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി
ഹിന്ദു യുവതിയെ പ്രണയിച്ചു; മുസ്ലീം യുവാവിനെ ഗ്രാമവാസികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

റാഞ്ചി: ഹിന്ദു വിഭാഗത്തില്‍പ്പെട്ട യുവതിയെ പ്രണയിച്ച കുറ്റത്തിന് മുസ്ലീം യുവാവിനെ ഗ്രാമീണര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ ഗുംല ഗ്രാമത്തില്‍ മൊഹമ്മദ് ഷാലിക്കെന്ന ഇരുപതുകാരനാണ് കൊല്ലപ്പെട്ടത്. 

മരത്തില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം ഗ്രാമീണര്‍ ഇയാളെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തിലധികമായി ഹിന്ദു വിഭാഗത്തില്‍പ്പെട്ട യുവതിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. 

രാം നവമി ആഘോഷങ്ങളുടെ ഭാഗമായാണ് ഷാലിക്കും പെണ്‍കുട്ടിയും അവസാനമായി കണ്ടത്. ഇവര്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഗ്രാമവാസികള്‍ ഷാലിക്കിനെ തടഞ്ഞു നിര്‍ത്തുകയും മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ കാണരുതെന്നും, ബന്ധം ഉപേക്ഷിക്കണമെന്നും ഗ്രാമവാസികളില്‍ ചിലര്‍ യുവവിനെ നേരത്തെ താക്കീത് ചെയ്തിരുന്നു.  സംഭവവുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com