ഇന്ത്യന്‍ ചാരനെന്ന് ആരോപണം; മുന്‍ നാവിക ഉദ്യോഗസ്ഥന്‌ പാക്കിസ്ഥാനില്‍ വധശിക്ഷ

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ഉദ്യോഗസ്ഥാനാണെന്നാണ് പാക്കിസ്ഥാന്‍ ഉയര്‍ത്തുന്ന വാദം - കല്‍ഭൂഷണ്‍ ജാദവിന്റെ പേരില്‍ ഭീകരപ്രവര്‍ത്തനം, അട്ടിമറി ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്തണ് എഫ്‌ഐആര്‍ 
ഇന്ത്യന്‍ ചാരനെന്ന് ആരോപണം; മുന്‍ നാവിക ഉദ്യോഗസ്ഥന്‌ പാക്കിസ്ഥാനില്‍ വധശിക്ഷ

ഇസ്ലാമബാദ്: ഇന്ത്യന്‍ ചാരനെന്ന് പാകിസ്ഥാന്‍ ആരോപിച്ച കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ നല്‍കുമെന്ന് പാക്ക് സൈന്യം. മുംബൈ സ്വദേശിയായ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ഉദ്യോഗസ്ഥാനാണെന്നാണ് പാക്കിസ്ഥാന്‍ ഉയര്‍ത്തുന്ന വാദം. കല്‍ഭൂഷണ്‍ ജാദവിന്റെ പേരില്‍ ഭീകരപ്രവര്‍ത്തനം, അട്ടിമറി ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്തണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഇറാനില്‍നിന്ന് പാകിസ്ഥാനിലെത്തിയ കുല്‍ഭൂഷണല്‍ ജാദവ് 2016 മാര്‍ച്ച് 3നാണ് പിടിയിലായത്. ഇയാളെ ഇന്ത്യക്കു കൈമാറണമെന്ന ആവശ്യം പാകിസ്ഥാന്‍ നിരാകരിച്ചിരുന്നു. കറാച്ചിയിലും ബലൂച് പ്രവശ്യയിലും ആക്രമണം നടത്തുന്നത് ഇന്ത്യയാണെന്ന് കല്‍ഭൂഷണെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാരിന് ഇയാളുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com