2019 ലും മോദി തന്നെ നയിക്കാന്‍ എന്‍ഡിഎ തീരുമാനം;  രാഷ്ട്രപതിയുടെ കാര്യത്തില്‍ തീരുമാനമായില്ല

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നണിയെ സജ്ജാമാക്കാനും, രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഘടകകകഷികളുടെ പിന്തുമ ഉറപ്പാക്കാനുമാണ് വിശാല എന്‍ഡിഎ യോഗം ചേര്‍ന്നത്
2019 ലും മോദി തന്നെ നയിക്കാന്‍ എന്‍ഡിഎ തീരുമാനം;  രാഷ്ട്രപതിയുടെ കാര്യത്തില്‍ തീരുമാനമായില്ല

2019ലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ എന്‍ഡിഎ തീരുമാനിച്ചതായി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. ഡല്‍ഹിയില്‍ എന്‍ഡിഎ നേതാക്കള്‍ക്കായി ഒരുക്കിയ അത്താഴവിരുന്നിന് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജെയ്റ്റ്‌ലി.
ഡെല്‍ഹിയില്‍ ചേര്‍ന്ന വിശാല എന്‍ഡിഎ യോഗത്തില്‍ ഐക്യകണ്‌ഠേനയാണ് മോദിയുടെ നേതൃത്വം അംഗീകരിക്കുന്ന പ്രമേയം പാസാക്കിയത്. 

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നണിയെ സജ്ജാമാക്കാനും, രാഷ്ട്രപതി  തെരഞ്ഞെടുപ്പിന് ഘടകകകഷികളുടെ പിന്തുമ ഉറപ്പാക്കാനുമാണ് വിശാല എന്‍ഡിഎ യോഗം ചേര്‍ന്നത്. എന്നാല്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആരാവണമെന്ന കാര്യം യോഗത്തില്‍ ചര്‍ച്ചയായില്ല. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

മോദി തരംഗത്തില്‍ കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ ഉജ്ജ്വല വിജയം നേടാനാകുമെന്ന വിലയിരുത്തലാണ് ബിജെപിക്കുള്ളത്. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇത് രണ്ടാം തവണയാണ് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ വിശാല എന്‍ഡിഎ യോഗം ചേര്‍ന്നത്. 31 ഘടകകക്ഷികളും പങ്കെടുത്ത യോഗത്തില്‍ കേരളത്തില്‍ നിന്നും ബിഡിജെസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും, പിസി തോമസും, സി കെ ജാനുവും യോഗത്തില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com