വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവസരം

വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവസരം

മെയ് ആദ്യവാരത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ആസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാേങ്കതിക വിദഗ്ധര്‍ക്കുമായിരിക്കും അവസരം -നാല് ഘട്ടങ്ങളിലായിട്ടായിരിക്കും പരിശോധന

ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തിെന്റ വിശ്വാസ്യത പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അവസരമൊരുക്കുന്നു. മെയ് ആദ്യവാരത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ആസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാേങ്കതിക വിദഗ്ധര്‍ക്കുമായിരിക്കും അവസരം. നാല് ഘട്ടങ്ങളിലായിട്ടായിരിക്കും പരിശോധന.

കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടിങ് യന്ത്രത്തിെന്റ വിശ്വാസ്യത സംബന്ധിച്ച് ആങ്ക രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ 13 പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികളാണ് രാഷ്ട്രപതിയുമായി കൂടികാഴ്ച നടത്തിയത്. 

സമീപകാല തെരഞ്ഞടുപ്പുകളില്‍ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നെന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. 72 മണിക്കൂര്‍ സമയമനുവദിച്ചാല്‍ വോട്ടിങ് യന്ത്രത്തിെന്റ പ്രശ്‌നങ്ങള്‍ പുറത്ത് കൊണ്ട് വരാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭിപ്രായപ്പെട്ടിരുന്നു. മായാവതിയും വോട്ടിങ് യന്ത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.

നേരത്തെയും ഇതേ ആവശ്യം ഉന്നയിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com