അമേരിക്കയുടെ ബോംബ് ആക്രമണം; ഐഎസില്‍ ചേര്‍ന്നതായി കരുതുന്ന 2 മലയാളികള്‍ കൊല്ലപ്പെപ്പെട്ടതായി സൂചന

ഐഎസില്‍ ചേര്‍ന്നതായി ആരോപിക്കപ്പെടുന്ന 2 മലയാളികള്‍ അഫാഗാനിസ്ഥാനില്‍ അമെരിക്ക നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് സൂചന
അമേരിക്കയുടെ ബോംബ് ആക്രമണം; ഐഎസില്‍ ചേര്‍ന്നതായി കരുതുന്ന 2 മലയാളികള്‍ കൊല്ലപ്പെപ്പെട്ടതായി സൂചന

കേരളത്തില്‍ നിന്നും ഐഎസില്‍ ചേര്‍ന്നതായി ആരോപിക്കപ്പെടുന്ന 20 മലയാളികളില്‍ രണ്ട് പേര്‍ അഫാഗാനിസ്ഥാനില്‍ അമെരിക്ക നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് സൂചന. വ്യാഴാഴ്ചയാണ് അഫ്ഗാനിസ്ഥാനിലെ പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ആച്ചിന്‍ ജില്ലയില്‍ ലോകത്തിലെ ഏറ്റവും വലിയ ആണവേതര ബോംബുകളുടെ മാതാവെന്ന് അറിയപ്പെടുന്ന ജിബിയു-43 അമേരിക്ക പ്രയോഗിച്ചത്. 

ഇന്ത്യയില്‍ നിന്നും ഐഎസില്‍ ചേര്‍ന്നതായി കരുതപ്പെടുന്നവര്‍ അമേരിക്ക ഇപ്പോള്‍ ആക്രമണം നടത്തിയ നാന്‍ഗര്‍ഹര്‍ മേഖലയിലുണ്ടായിരുന്നതായാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ വിലയിരുത്തല്‍.  

ഐഎസ് തീവ്രവാദികളുടെ ഒളിതാവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് അമെരിക്കന്‍ സൈനീക തലവന്‍ ജനറല്‍ ജോണ്‍ നികോള്‍സണ്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com