പാര്‍ട്ടി അണികളുടെ താല്‍പര്യത്തിനാണ് മുന്‍ഗണന, എഐഎഡിഎംകെയില്‍ നിന്നും ശശികലയെയും കുടുംബത്തെയും പുറത്താക്കി

ചെന്നൈയില്‍ ചേര്‍ന്ന ഇരുപത് മന്ത്രിമാരുടെ യോഗത്തിലാണ് ശശികലയെയും കുടുംബത്തെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനം - പാര്‍ട്ടിയെ പ്രത്യേക കമ്മറ്റി നയിക്കും 
പാര്‍ട്ടി അണികളുടെ താല്‍പര്യത്തിനാണ് മുന്‍ഗണന, എഐഎഡിഎംകെയില്‍ നിന്നും ശശികലയെയും കുടുംബത്തെയും പുറത്താക്കി

ചെന്നൈ: എഐഎഡിഎംകെയില്‍ നിന്ന് ശശികലയെയും കുടുംബത്തെയും പുറത്താക്കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. തീരുമാനത്തിന്റെ ഭാഗമായി ശശികലയെയും കുടുംബാഗങ്ങളെയും പദവികളില്‍ നിന്നും മാറ്റും. തത്കാലം പ്രത്യേക കമ്മറ്റി പാര്‍ട്ടിയെ നയിക്കാനും തീരുമാനമായി. മുന്‍മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കുമെന്നും അര്‍ഹമായ സ്ഥാനം നല്‍കുമെന്നും മന്ത്രി കെ ജയകുമാര്‍ വ്യക്തമാക്കി. യോഗത്തില്‍ ഇരുപത് മന്ത്രിമാര്‍ പങ്കെടുത്തു.

തെരഞ്ഞെടുപ്പുകമ്മിഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച ശശികല വിഭാഗം നേതാവ് ടിടിവി ദിനകരനെതിരെ കേസെടുത്തതിത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്നാണ് ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് രണ്ടായി പിളര്‍ന്ന അണ്ണാ ഡിഎംകെ വിഭാഗങ്ങള്‍ തമ്മില്‍ ഒന്നിക്കാന്‍ വഴിയൊരുങ്ങിയത്. രണ്ടില ചിഹ്നം നേടിയെടുക്കാന്‍ കൈക്കൂലി നല്‍കുന്നതിനിടെ ഇടനിലക്കാരന്‍ പിടിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ദിനകരനെതിരെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു നേതാക്കള്‍ ചെന്നൈയില്‍ യോഗം ചേര്‍ന്നത്. സമവായ നീക്കങ്ങളുമായി ടിടിവി ദിനകരന്‍ രംഗത്തെത്തിയെങ്കിലും ദിനകരന്റെ വാദം അംഗീകരിക്കാന്‍ ആരും തയ്യാറായില്ല. തമിഴ്‌നാട്ടിലെ പൊതുവികാരം ശശികലയ്ക്കും കുടുംബത്തിനും എതിരാണെന്ന പാര്‍ട്ടി അണികളുടെ വികാരത്തിനാണ് യോഗം അംഗീകാരം നല്‍കിയത്

ശശികലയുടെ കുടുംബം ഉള്‍പ്പെട്ട 'മന്നാര്‍ഗുഡി സംഘ'ത്തിന്റെ എതിര്‍പ്പ് വകവെക്കാതെയാണ് അണ്ണാ ഡിഎംകെ ലയനത്തിന് ഒരു വിഭാഗം മന്ത്രിമാര്‍ നീക്കം നടത്തിയത്. ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ എം തമ്പിദുരൈയുടെയും മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയുടെയും നിര്‍ദേശത്തോടെ ഇന്നലെയും മന്ത്രിമാര്‍ യോഗം ചേര്‍ന്നിരു്ന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു. ഒ പനീര്‍സെല്‍വം വിഭാഗവുമായി ലയന ചര്‍ച്ച നടത്താനും അതുവഴി തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞുവെച്ച പാര്‍ട്ടിയുടെ പേരും ചിഹ്നവും തിരിച്ചെടുക്കാനും തീരുമാനമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com