മുത്തലാഖിനെ എതിര്‍ത്തു; വനിതാ പ്രതിനിധിയെ പുറത്താക്കിമുസ്ലീം വ്യക്തി നിയമ ബോര്‍ഡ്

മുത്തലാഖിനെതിരെ നിലപാടെടുത്ത വനിതാ പ്രതിനിധിയുടെ അംഗത്വം പുതുക്കി നല്‍കാന്‍ തയ്യാറാകാതെ അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്
മുത്തലാഖിനെ എതിര്‍ത്തു; വനിതാ പ്രതിനിധിയെ പുറത്താക്കിമുസ്ലീം വ്യക്തി നിയമ ബോര്‍ഡ്

ലഖ്‌നൗ: മുത്തലാഖിനെതിരെ നിലപാടെടുത്ത വനിതാ പ്രതിനിധിയുടെ അംഗത്വം പുതുക്കി നല്‍കാന്‍ തയ്യാറാകാതെ അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. ബോര്‍ഡില്‍ അംഗമായ റുക്‌സാന നികാത് ലാരി എന്ന യുവതിയുടെ അംഗത്വം പുതുക്കി നല്‍കാനാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് തയ്യാറാകാത്തത്. 

കഴിഞ്ഞ വര്‍ഷം നവംബറില്‍ കോല്‍ക്കത്തയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇവരുടെ അംഗത്വം പുതുക്കേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചതെന്ന് ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി. റുക്‌സാനയുടെ മൂന്ന് വര്‍ഷത്തെ കാലവധി കഴിഞ്ഞതിന് ശേഷമാണ് അംഗത്വം പുതുക്കി നല്‍കേണ്ടെന്ന് തീരുമാനിച്ചതെന്നാണ് ബോര്‍ഡിന്റെ വിശദീകരണം. എന്നാല്‍ 1990 മുതല്‍ ബോര്‍ഡില്‍ അംഗമാണ് റുക്‌സാന. 

2016 ജൂണിലായിരുന്നു മുത്തലാഖിനെതിരെ റുക്‌സാന ആദ്യം നിലപാടെടുത്തത്. ലഖ്‌നൗവില്‍ നടന്ന ഒരു സെമിനാറിലായിരുന്നു മുസ്ലീം മതപണ്ഡിതരെ റുക്‌സാന ചോദ്യം ചെയ്തത്. ഇതില്‍ പ്രകോപിതരായ ബോര്‍ഡ് അംഗങ്ങള്‍ ഇതിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്നും റുക്‌സാനയെ മാറ്റി നിര്‍ത്തി. 

ഏപ്രിലില്‍ ഏകീകൃത സിവില്‍ കോഡിനെതിരെ ബോര്‍ഡ് ക്യാംപെയ്ന്‍ നടത്തുകയും 48 മില്യണ്‍ ആളുകള്‍ ഇതില്‍ ഒപ്പിട്ടതായും അവകാശപ്പെട്ടിരുന്നു. എന്നാല്‍ ക്യാംപെയിനില്‍ പങ്കെടുത്തിട്ടില്ലെന്നും ഒപ്പിട്ടിട്ടില്ലെന്നും റുക്‌സാന പറയുന്നു .  

അഖിലേന്ത്യ വ്യക്തി നിയമ ബോര്‍ഡില്‍ 101 സ്ഥിരം അംഗങ്ങളും 150 താത്കാലിക അംഗങ്ങളുമാണുള്ളത്. സ്ഥിരം അംഗങ്ങളുടെ ശുപാര്‍ശ പ്രകാരമാണ് താത്കാലിക അംഗങ്ങളെ നിയമിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com