ബാബറി മസ്ജിദ്: അഡ്വാനി കുറ്റക്കാരനാണോയെന്ന് ഇന്ന് സുപ്രീംകോടതി വിധി പറഞ്ഞേക്കും 

അഡ്വാനിയെക്കൂടാതെ മുതിര്‍ന്ന ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിങ് എന്നിവരും ഒന്‍പതു വിഎച്ച്പി നേതാക്കളുമാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്
ബാബറി മസ്ജിദ്: അഡ്വാനി കുറ്റക്കാരനാണോയെന്ന് ഇന്ന് സുപ്രീംകോടതി വിധി പറഞ്ഞേക്കും 

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ എല്‍.കെ. അഡ്വാനി ഉള്‍പ്പെടെയുള്ള ബി.ജെ.പി. നേതാക്കള്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധിപറഞ്ഞേക്കും. ബാബരി മസ്ജിദ് തകര്‍ക്കുന്നതിനുള്ള ഗൂഢാലോചനയില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനിക്കും മറ്റു പന്ത്രണ്ടു പേര്‍ക്കും പങ്കുണ്ടെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് അഡ്വാനിയെയും മറ്റുള്ളവരെയും ഗുഢാലോചന കുറ്റത്തില്‍നിന്ന് ഒഴിവാക്കിയതെന്ന് സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു. ഇവര്‍ക്കെതിരായ കേസില്‍ ലക്‌നൗ കോടതിയില്‍ വിചാരണ തുടരണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു.

അഡ്വാനിയെക്കൂടാതെ മുതിര്‍ന്ന ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിങ് എന്നിവരും ഒന്‍പതു വിഎച്ച്പി നേതാക്കളുമാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവര്‍ക്കെതിരായ ഗൂഢാലോചനാ കുറ്റം നിലനില്‍ക്കുമെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. 1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്നത്. ഇതിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപത്തില്‍ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com