മോദി വീണ്ടും വിദേശത്തേക്ക് പറക്കുന്നു; മൂന്ന് മാസം കൊണ്ട് ഏഴ് വിദേശ രാജ്യങ്ങളിലെത്തും

മൂന്ന് മാസത്തിനുള്ളില്‍ ഏഴ് വിദേശ രാജ്യങ്ങളിലേക്കാണ് മോദി എത്തുക
മോദി വീണ്ടും വിദേശത്തേക്ക് പറക്കുന്നു; മൂന്ന് മാസം കൊണ്ട് ഏഴ് വിദേശ രാജ്യങ്ങളിലെത്തും

ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വീദേശ രാജ്യ സന്ദര്‍ശനത്തിന്. മൂന്ന് മാസത്തിനുള്ളില്‍ ഏഴ് വിദേശ രാജ്യങ്ങളിലേക്കാണ് മോദി എത്തുക. 

മെയിലെ ശ്രീലങ്കന്‍ സന്ദര്‍ശനത്തോടെയാണ് മോദിയുടെ വിദേശ രാജ്യ പര്യടനങ്ങള്‍ക്ക് തുടക്കമാവുക. ശ്രീലങ്കയ്ക്ക് പിന്നാലെ അമേരിക്ക, ഇസ്രായേല്‍, റഷ്യ, ജര്‍മ്മനി, സ്‌പെയിന്‍, കസാക്കിസ്ഥാന്‍ എന്നീരാജ്യങ്ങളിലേക്കായിരിക്കും മോദിയുടെ യാത്ര.

ഐക്യരാഷ്ട്രസഭയുടെ വെസക്ക് ദിവസില്‍ പങ്കെടുക്കാനായാണ് മോദി ശ്രീലങ്കയിലെത്തുന്നത്. ബുദ്ധിസ്റ്റ് വിശ്വാസ പ്രകാരം പ്രധാനപ്പെട്ട ദിവസമാണ് വെസക് ദിവസ്. മെയ് 12 മുതല്‍ 14 വരെ കൊളംബോയിലാണ് ഐക്യരാഷ്ട്ര സഭയുടെ വെസക് ഡേ ആഘോഷങ്ങള്‍. 100 രാജ്യങ്ങളില്‍ നിന്നും 400 പ്രതിനിധികള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കും. 

പ്രധാനമന്ത്രിയായതിന് ശേഷമുള്ള മോദിയുടെ രണ്ടാമത്തെ ശ്രീലങ്കന്‍ സന്ദര്‍ശനമായിരിക്കും ഇത്. ശ്രീലങ്കന്‍ സന്ദര്‍ശനത്തിന് ശേഷം റഷ്യയിലേക്കായിരിക്കും മോദിയുടെ യാത്ര. ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് റഷ്യ സന്ദര്‍ശനം. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുന്നതിനായാണ് മോദി റഷ്യയിലെത്തുന്നത്. 

റഷ്യയ്ക്ക് ശേഷം ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി മോദി ജര്‍മ്മനി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലേക്ക് യാത്ര തിരിക്കും. ഇവിടെ നിന്ന് ജൂണ്‍ 7,8 തിയതികളില്‍ കസാക്കിസ്ഥാനില്‍ വെച്ച് നടക്കുന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനിലും മോദി പങ്കെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com