രാഹുല്‍ ഗാന്ധി ഒളിക്കുന്നതെന്തിനെന്ന ചോദ്യം; വനിതാ നേതാവിനെ പുറത്താക്കി കോണ്‍ഗ്രസ്

മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടി വിരദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് ബര്‍ഖയെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്
രാഹുല്‍ ഗാന്ധി ഒളിക്കുന്നതെന്തിനെന്ന ചോദ്യം; വനിതാ നേതാവിനെ പുറത്താക്കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച വനിതാ നേതാവിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. രാഹുല്‍ ഗാന്ധി എന്തിനാണ് ഒളിവില്‍ പോകുന്നതെന്ന ചോദ്യവുമായെത്തിയ ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാവ് ബര്‍ഖ ശുക്ല സിങ്ങിനെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. 

കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ ഗാന്ധി മാനസീകമായി പ്രാപ്തനല്ലെന്ന് ബര്‍ഖ വിമര്‍ശിച്ചിരുന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ വനിതാ സംഘടനയുടെ നേതാവായിരുന്നു ബര്‍ഖ വ്യാഴാഴ്ച സ്ഥാനം  രാജിവെച്ചിരുന്നെങ്കിലും പാര്‍ട്ടി അംഗത്വം രാജിവെച്ചിരുന്നില്ല.

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടി വിരദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് ബര്‍ഖയെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. 

കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ ഗാന്ധി മാനസീകമായി പ്രാപ്തനല്ലെന്ന അഭിപ്രായം പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. എന്നാലത് അവര്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ തയ്യാറാകുന്നില്ല. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ മുന്നില്‍ പോലും എത്താതെ രാഹുല്‍ ഗാന്ധി ഒളിക്കുന്നതെന്തിനാണെന്ന ചോദ്യവും ബര്‍ഖ ഉന്നയിച്ചിരുന്നു.

രാഹുല്‍ ഗാന്ധിയെ കൂടാതെ ഡല്‍ഹിയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചുമതല വഹിക്കുന്ന അജയ് മാക്കാനെതിരേയും ബര്‍ഖ വിമര്‍ശനം ഉന്നയിച്ചിരുന്നു. തന്നോട് മാത്രമല്ല, മഹിള കോണ്‍ഗ്രസിലെ അംഗങ്ങളോടും മോശമായാണ് അജയ് മാക്കാന്‍ പെരുമാറുന്നതെന്നും ബര്‍ഖ ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com