എച്ച്‌ഐവി പോസിറ്റീവായ പെണ്‍കുട്ടികളോട് ക്രൂരത; ഓവുചാല്‍ വൃത്തിയാക്കിച്ച് അനാഥാലയം ജീവനക്കാര്‍

എച്ച്‌ഐവി രോഗമുള്ള അനാഥരായ 200ല്‍ അധികം കുട്ടികള്‍ താമസിക്കുന്ന അനാഥാലയത്തിലാണ് കുട്ടികളെ വൃത്തിഹീനമായ ചുറ്റുപാടില്‍ ജോലി ചെയ്യിക്കുന്നത്
എച്ച്‌ഐവി പോസിറ്റീവായ പെണ്‍കുട്ടികളോട് ക്രൂരത; ഓവുചാല്‍ വൃത്തിയാക്കിച്ച് അനാഥാലയം ജീവനക്കാര്‍

ഹൈദരാബാദ്: എച്ച്‌ഐവി പോസിറ്റീവായ പെണ്‍കുട്ടികളെ കൊണ്ട് ഓവ് ചാല്‍ വൃത്തിയാക്കിച്ച് അനാഥാലയത്തിലെ വാര്‍ഡന്‍. എച്ച്‌ഐവി രോഗമുള്ള അനാഥരായ 200ല്‍ അധികം കുട്ടികള്‍ താമസിക്കുന്ന അനാധാലയത്തിലാണ് കുട്ടികളെ വൃത്തിഹീനമായ ചുറ്റുപാടില്‍ ജോലി ചെയ്യിക്കുന്നത്.

ഒരു പെണ്‍കുട്ടി ഓവുചാലില്‍ ഇറങ്ങി നിന്ന് പ്ലാസ്റ്റിക് കപ്പില്‍ മലിനജലം എടുത്ത് പുറത്തേക്ക് കളയുന്നു. മറ്റ് കുട്ടികള്‍ സമീപത്ത് നിന്ന് സഹായിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധവും ഇതിനെതിരെ ഉയര്‍ന്നിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നതെന്നാണ് വിമര്‍ശനം ഉയരുന്നത്. 

ഹൈദരാബാദിലെ അംബാസിഡര്‍ ഒഫ് ഗുഡ് വില്‍ ഫോര്‍ എയിഡ്‌സ് പെഷ്യന്റ് എന്ന എന്‍ജിഒ സംഘടനയുടെ അനാധാലയത്തിലാണ് സംഭവം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ചതോടെ ആന്ധ്രാപ്രദേശ് ചൈല്‍ഡ് റൈറ്റ്‌സ് അസോസിയേഷന്‍ ദേശീയ ശിശു ക്ഷേമ കമ്മിഷന് പരാതി നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com