ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തിലെ മുഖ്യ സൂത്രധാരനെ തിരിച്ചറിഞ്ഞു

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ തിരിച്ചറിഞ്ഞു.
ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തിലെ മുഖ്യ സൂത്രധാരനെ തിരിച്ചറിഞ്ഞു

ന്യൂഡെല്‍ഹി: ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ തിരിച്ചറിഞ്ഞു. സിപിഐ മാവോയിസ്റ്റിന്റെ സായുധവിഭാഗം കമാന്‍ഡറായ ഹിദ്മയാണ് സുക്മ ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. സുക്മ- ബിജാപൂര്‍ മേഖലയിലെ കഴിഞ്ഞ മാര്‍ച്ച് 11 ന് നടന്ന മാവോവാദി ആക്രമണത്തിന് പിന്നിലും ഇയാള്‍ തന്നെയാണെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.

ഹിദ്മ(25) സുരക്ഷാ സേനയ്‌ക്കെതിരെ ബസ്തറില്‍ നിരവധി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 11 ന് നടന്ന മാവോവാദി ആക്രമണത്തിന് പിന്നിലും ഇയാള്‍ തന്നെയാണെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. അന്ന് പന്ത്രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 

2013 ല്‍ ജീരം വാലിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനവ്യൂഹം ആക്രമിച്ച് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വധിച്ച സംഭവത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇയാളുടെ തലയ്ക്ക് സര്‍ക്കാര്‍ 40 ലക്ഷം രൂപയാണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. 2017 ജനുവരിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഹിദ്മ കൊല്ലപ്പെട്ടതായി വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അത് തെറ്റായ വിവരമായിരുന്നെന്നാണ് പുതിയ റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com