മമതയില്‍ നിന്നും മുക്തമാക്കി ബംഗാളിനെ സുവര്‍ണകാലത്തെത്തിക്കുമെന്ന് അമിത് ഷാ

ബംഗാളില്‍ താമര വിരിയുന്നതില്‍ താന്‍ അതീവ സന്തുഷ്ടനാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ മുന്‍തൂക്കം ഇതിന്റെ തെളിവാണ്. ഹിന്ദുത്വത്തിന്റെ പേരില്‍ ബിജെപി ജനവിഭാഗങ്ങളെ വിഭജിക്കില്ലെന്നും അമിത്ഷാ
മമതയില്‍ നിന്നും മുക്തമാക്കി ബംഗാളിനെ സുവര്‍ണകാലത്തെത്തിക്കുമെന്ന് അമിത് ഷാ

കൊല്‍ക്കത്ത: മമതാ ബാനര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മമതയുടെ ഭരണത്തില്‍ മുക്തരാക്കി ബംഗാളിനെ സുവര്‍ണകാലഘട്ടത്തിലേക്ക് തിരിച്ചെത്തിക്കുമെന്നും അമിത്ഷാ പറഞ്ഞു.

അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബംഗാളിലെ പ്രചരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ എത്തിയത്. നക്‌സല്‍ബാരി മേഖലകളിലെ വീടുകള്‍ സന്ദര്‍ശിച്ച അദ്ദേഹം അവരുടെ കുടിലുകളില്‍ നിന്ന് ഭക്ഷണം കഴിക്കുകയും അവരൊടൊപ്പം നിന്ന് സെല്‍ഫിയെടുക്കുകയും ചെയ്തു. 

ബംഗാളില്‍ താമര വിരിയുന്നതില്‍ താന്‍ അതീവ സന്തുഷ്ടനാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ മുന്‍തൂക്കം ഇതിന്റെ തെളിവാണ്. മതത്തിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരല്ല ബിജെപി. ഹിന്ദുത്വത്തിന്റെ പേരില്‍ ബിജെപി ജനവിഭാഗങ്ങളെ വിഭജിക്കില്ലെന്നും അമിത്ഷാ പറഞ്ഞു. 

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി താഴെത്തട്ടില്‍ ബിജെപിയുടെ പ്രവര്‍ത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് അമിത്ഷായുടെ മൂന്ന് ദിവസത്തെ സന്ദര്‍ശനം. രണ്ടാംഘട്ടപ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗാള്‍ സന്ദര്‍ശനം നടത്തും. കൂടാതെ നിരവധി കേന്ദ്രമന്ത്രിമാരുള്‍പ്പെടെ മുതിര്‍ന്ന നേതാക്കളും സമീപദിവസങ്ങളിലായി ബംഗാളിലെത്തും.

ബംഗാളില്‍ തൃണമൂല്‍ പാര്‍ട്ടി പ്രധാന എതിരാളികളായി ബിജെപി കാണുന്നത്. സിപിഎം അപ്രസക്തമായെന്നാണ് ബിജെപി നിരീക്ഷണം. ബംഗാളിലും കേരളത്തിലും അധികാരം പിടിച്ചാല്‍ മാത്രമെ ബിജെപിയുടെ സുവര്‍ണകാലം വരുകയുള്ളുവെന്ന് അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com