മുസ്ലീം വൃദ്ധനോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ച് യുവാക്കള്‍; മെട്രോയില്‍ സീറ്റ് നിഷേധിച്ചു

മെട്രോയില്‍ സീറ്റ് കിട്ടണമെങ്കില്‍ പാക്കിസ്ഥാനിലേക്ക് പോകാനായിരുന്നു യുവാക്കളുടെ പ്രതികരണം
മുസ്ലീം വൃദ്ധനോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ച് യുവാക്കള്‍; മെട്രോയില്‍ സീറ്റ് നിഷേധിച്ചു

ന്യൂഡല്‍ഹി: മുസ്ലീം വിഭാഗത്തില്‍പ്പെട്ട വൃദ്ധനോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ച് ഡല്‍ഹിയില്‍ ഒരുകൂട്ടം യുവാക്കള്‍. ഡല്‍ഹി മെട്രോയില്‍ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. 

മെട്രോയില്‍ വൃദ്ധനെ സീറ്റിലിരിക്കാനും യുവാക്കള്‍ സമ്മതിച്ചില്ല. സീറ്റ് കിട്ടണമെങ്കില്‍ പാക്കിസ്ഥാനിലേക്ക് പോകാനായിരുന്നു യുവാക്കളുടെ പ്രതികരണം. മീശ ഇല്ലാതെ, താടി നീട്ടിവളര്‍ത്തിയ രൂപത്തിന്റെ പേരിലാണ് ഇയാള്‍ മുസ്ലീം വിഭാഗക്കാരനാണെന്ന് യുവാക്കള്‍ പറയുകയും ഇയാളെ അപമാനിക്കുകയും ചെയ്തത്. 

സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി  പ്രവര്‍ത്തിക്കുന്ന കവിതാ കൃഷ്ണന്‍ ഇത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. എഐസിസിടിയുവിന്റെ ദേശീയ സെക്രട്ടറി സന്തോഷ് റോയ് വൃദ്ധന് പിന്തുണയുമായെത്തിയതായും, വിദ്ധനോട് ക്ഷമ ചോദിക്കാന്‍ യുവാക്കളോട് നിര്‍ദേശിച്ചതായും കവിതാ കൃഷ്ണന്‍ പറയുന്നു. 

പിന്നീട് കാര്യങ്ങള്‍ പൊലീസ് സ്റ്റേഷനിലേക്കെത്തിയെങ്കിലും പരാതി നല്‍കാന്‍  വൃദ്ധന്‍ തയ്യാറായില്ല. അവരുടെ പ്രായം പരിഗണിച്ച് പരാതി നല്‍കുന്നില്ലെന്നായിരുന്നു അയാളുടെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com