കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയ്ക്ക് മകനെ കാണാനുള്ള അവസരമൊരുക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട്

പതിനാറാം തവണയും അപേക്ഷയുമായി പോകുന്നതിനാണ് വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനം
കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയ്ക്ക് മകനെ കാണാനുള്ള അവസരമൊരുക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട്

ന്യൂഡല്‍ഹി: ചാരവൃത്തി, അക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടു എന്നീ കുറ്റങ്ങള്‍ ആരോപിച്ച് പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മുന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അദ്ദേഹത്തിന്റെ അമ്മയെ അനുവദിക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനെ സമീപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഒരു അമ്മയുടെ അപേക്ഷയായി കണക്കിലെടുത്ത് അമ്മയ്ക്ക് വിസ അനുവദിക്കണമെന്ന് പാക്കിസ്ഥാനോട് ശക്തമായി ആവശ്യപ്പെടുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
പാക്കിസ്ഥാനുമായി ഇതിനുമുമ്പ് പലതവണ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയില്‍ ഇളവുവരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനത്തില്‍നിന്നും പിന്നോട്ടില്ലെന്നതാണ് പാക്കിസ്ഥാന്റെ നിലപാട്. എന്നിരുന്നാലും പാക്കിസ്ഥാന്റെ മുന്നില്‍ പതിനാറാം തവണയും അപേക്ഷയുമായി പോകുന്നതിനാണ് വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനം.
കഴിഞ്ഞദിവസം കുല്‍ഭൂഷന്‍ ജാദവിന്റെ വധശിഷയ്‌ക്കെതിരെ പാകിസ്ഥാന്‍ കോടതിയില്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയുടെ പേരില്‍ ഇന്ത്യ അപ്പീല്‍ നല്‍കിയിരുന്നു. ജാദവുമായി ബന്ധപ്പെടാന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് സൗകര്യം നല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ ഹൈകമീഷണര്‍ ഗൗതം ബംബാവാല പാക് വിദേശകാര്യ തെഹ്മിന ജാന്‍ജുവയെ കണ്ടാണ് ഹര്‍ജി കൈമാറിയത്. ഇന്ത്യന്‍ സ്ഥാനപതി പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇക്കാര്യങ്ങളെല്ലാം ഇന്ത്യ വീണ്ടും ഉന്നയിച്ചിരുന്നു. എന്നാല്‍ നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പതിനാറാം തവണയും അപേക്ഷയുമായി പോകാന്‍ വിദേശകാര്യമന്ത്രാലയം തീരുമാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com