കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് ഗംഭീര്‍

ഗൗതം ഗംഭീര്‍ ഫൗണ്ടേഷനിലൂടെ ഇവരുടെ പഠനത്തിനുള്ള മുഴുവന്‍ ചെലവും ഏറ്റെടുക്കുകയാണെന്ന് ഗംഭീര്‍ വ്യക്തമാക്കുന്നു
കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് ഗംഭീര്‍

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട 25 സിആര്‍പിഎഫ് ജവാന്മാരുടെ മക്കളുടെ പഠനം ഏറ്റെടുത്ത് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ഗൗതം ഗംഭീര്‍ ഫൗണ്ടേഷനിലൂടെ ഇവരുടെ പഠനത്തിനുള്ള മുഴുവന്‍ ചെലവും ഏറ്റെടുക്കുകയാണെന്ന് ഗംഭീര്‍ വ്യക്തമാക്കുന്നു. 

കൊല്ലപ്പെട്ട തന്റെ പിതാവിന് സല്യൂട്ട് നല്‍കുന്ന മകളുടേയും, പൊട്ടിക്കരയുന്ന പെണ്‍കുട്ടിയുടേയും ചിത്രങ്ങളാണ് ബുധനാഴ്ച രാവിലെ പത്രം തുറന്നപ്പോള്‍ തനിക്ക് കാണാനായത്. ഈ ചിത്രങ്ങള്‍ തന്നെ വല്ലാതെ ഉലച്ചതായി ഗംഭീര്‍ പറയുന്നു. 

കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരോടുള്ള ആദരസൂചകമായി കുപ്പായത്തില്‍ കറുത്ത ബാഡ്ജ് ധരിച്ചായിരുന്നു ഗംഭീര്‍ ബുധനാഴ്ച പുനെയ്‌ക്കെതിരെ കളത്തിലിറങ്ങിയത്. തിങ്കളാഴ്ച സുഖ്മ മേഖലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിന്റെ വാര്‍ത്ത കേട്ടതിന് ശേഷം പുനെയ്‌ക്കെതിരായ മത്സരത്തില്‍ ശ്രദ്ധകേന്ദ്രികരിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ലെന്നും ഗംഭീര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com