ജയലളിതയുടെ എസ്റ്റേറ്റിലെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് മലയാളികള്‍ അറസ്റ്റില്‍ 

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ എസ്‌റ്റേറ്റിലെ കാവല്‍ക്കാരനെ കൊലപ്പെടുത്തുകയും മോഷണം നടത്തുകയും ചെയ്ത കേസില്‍ രണ്ടു മലയാളികള്‍ പിടിയില്‍.
ജയലളിതയുടെ എസ്റ്റേറ്റിലെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് മലയാളികള്‍ അറസ്റ്റില്‍ 

കോടനാട്: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ എസ്‌റ്റേറ്റിലെ കാവല്‍ക്കാരനെ കൊലപ്പെടുത്തുകയും മോഷണം നടത്തുകയും ചെയ്ത കേസില്‍ രണ്ടു മലയാളികള്‍ പിടിയില്‍. തിങ്കളാഴ്ച രാവിലെയാണ് കാവല്‍ക്കാരനായ ഓം ബഹദൂറിനെ കൊലപ്പെടുത്തി മോഷണം നടത്തിയത്. 

പോലീസ് പിടിയിലായ മലയാളികളുടെ പേരുവിരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കേരളത്തില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഘത്തില്‍ പത്തോളം ആളുകള്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകും.

കോടനാട് എസ്‌റ്റേറ്റ്‌
കോടനാട് എസ്‌റ്റേറ്റ്‌

മറ്റൊരു കാവല്‍ക്കാരനായ കിഷന്‍ ബഹദൂറിനും പരിക്കേറ്റിരുന്നു. എന്നാല്‍ ഇയാള്‍ക്ക് മോഷണവുമായി ബന്ധമുണ്ടെന്നും ഇയാളുടെ നിസാര പരിക്കുകള്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനാണെന്നുമാണ് പോലീസിന്റെ നിഗമനം. കിഷന്‍ ബഹദൂറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന് പ്രതികളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ കിട്ടിയത്. 

ജയലളിതയും ശശികലയും താമസിച്ച മുറിയിലുള്‍പ്പെടെ മോഷണസംഘം കയറിയിരുന്നു. എന്നാല്‍ എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് വ്യക്തമായിട്ടില്ല. ജയലളിത മുഖ്യമന്ത്രി ആയിരുന്നപ്പോഴും അല്ലാത്തപ്പോഴും ഒഴിവുസമയം ചെലവഴിക്കാന്‍ എത്തിയിരുന്ന സ്ഥലങ്ങളിലൊന്നായിരുന്നു കോടനാട് എസ്‌റ്റേറ്റ്. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ഈ എസ്റ്റേറ്റും കണ്ടുകെട്ടാന്‍ സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com