വിദ്യാര്‍ഥികള്‍ക്ക് യോഗിയുടെ 'ഹെയര്‍കട്ട്' വേണം; നിര്‍ദേശവുമായി യുപിയിലെ സ്‌കൂള്‍

ആദിത്യനാഥിന്റേത് പോലുള്ള ഹെയര്‍കട്ട് ഇല്ലാതെ ക്ലാസില്‍ കയറ്റില്ലെന്ന്‌വിദ്യാര്‍ഥികളോട് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതായാണ് ആരോപണം
വിദ്യാര്‍ഥികള്‍ക്ക് യോഗിയുടെ 'ഹെയര്‍കട്ട്' വേണം; നിര്‍ദേശവുമായി യുപിയിലെ സ്‌കൂള്‍

ലഖ്‌നൗ: യോഗി ആദിത്യനാഥിന്റെ ഹെയര്‍കട്ടിന് സമാനമായി മുടി വെട്ടണമെന്ന് യുപിയിലെ ഒരു പ്രൈവറ്റ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോപണം. ആദിത്യനാഥിന്റേത് പോലുള്ള ഹെയര്‍കട്ട് ഇല്ലാതെ ക്ലാസിലിരിക്കാന്‍ സമ്മതിക്കില്ലെന്ന് വിദ്യാര്‍ഥികളോട് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതായാണ് ആരോപണം.

സദര്‍ മേഖലയിലെ ഋഷബ് അക്കാമദി സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ അധികൃതര്‍ ആരോപണം നിഷേധിക്കുകയും, ഇത്തരമൊരു നിര്‍ദേശം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി. എന്നാല്‍ വിവരമറിഞ്ഞെത്തിയ രക്ഷിതാക്കള്‍ സ്‌കൂളിന് പുറത്ത് പ്രതിഷേധിച്ചു. 

പിന്നീട് പൊലീസെത്തിയാണ് മാതാപിതാക്കളെ ശാന്തരാക്കി തിരിച്ചയച്ചത്. മാന്യമായി വസ്ത്രം ധരിച്ച് സ്‌കൂളില്‍ എത്തണമെന്നും, അഭാസമല്ലാത്ത രീതിയിലുള്ള ഹെയര്‍കട്ട് വേണമെന്നുമാണ് മാനെജ്‌മെന്റ് അംഗം രഞ്ജീത് ജെയിന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടതെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ അച്ചടക്കമുണ്ടാകാനാണ് ഇത്തരം നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. ഇതിന് വര്‍ഗീയതയുടെ നിറം നല്‍കുന്നത് ശരിയല്ലെന്നുമാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വാദം. 

ഇതിന് പുറമെ സ്‌കൂളില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കൊണ്ടുവരുന്നതും സ്‌കൂള്‍ അധികൃതര്‍ വിലക്കിയിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com