വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്ന് യെച്ചൂരി; പാര്‍ട്ടിയുടെ നയങ്ങള്‍ നടപ്പാക്കേണ്ട ബാധ്യതയുണ്ട്

ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടിയുടെ കീഴ് വഴക്കങ്ങള്‍ നടപ്പാക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും യെച്ചൂരി
വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്ന് യെച്ചൂരി; പാര്‍ട്ടിയുടെ നയങ്ങള്‍ നടപ്പാക്കേണ്ട ബാധ്യതയുണ്ട്

ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രണ്ടില്‍ കൂടുതല്‍ തവണ രാജ്യസഭയിലേക്ക് മത്സരിക്കുന്ന പതിവ് പാര്‍ട്ടിയില്‍ ഇല്ല. ഇതുകൂടാതെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പാര്‍ലമെന്റ് അംഗത്വത്തിനായി മത്സരിക്കുന്ന കീഴ് വഴക്കം ഇല്ലെന്നും യെച്ചൂരി വ്യക്തമാക്കി. 

ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടിയുടെ കീഴ് വഴക്കങ്ങള്‍ നടപ്പാക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും യെച്ചൂരി പറഞ്ഞു. രാജ്യസഭയിലേക്ക് യെച്ചൂരി മത്സരിക്കുമെങ്കില്‍ പിന്തുണ നല്‍കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും, യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്നും സിപിഎം നേരത്തെ വ്യക്തമാക്കിയിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com