വര്‍ഗീയ സംഘര്‍ഷത്തില്‍ മുന്നില്‍ കേരളമെന്ന് കേന്ദ്ര മന്ത്രി; കേരളത്തിന് പിന്നില്‍ ബംഗാള്‍

2014 മുതല്‍ 2016 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളം, ഉത്തര്‍പ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ വര്‍ഗീയ പ്രശ്‌നങ്ങളും അതിക്രമങ്ങളും ഉണ്ടായിരിക്കുന്നത്‌
വര്‍ഗീയ സംഘര്‍ഷത്തില്‍ മുന്നില്‍ കേരളമെന്ന് കേന്ദ്ര മന്ത്രി; കേരളത്തിന് പിന്നില്‍ ബംഗാള്‍

ന്യൂഡല്‍ഹി: വര്‍ഗീയ സംഘര്‍ഷങ്ങള്‍ കൂടുതല്‍ നടക്കുന്നത് കേരളത്തിലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും നേരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ ലോക്‌സഭയില്‍ ചര്‍ച്ചയ്‌ക്കെത്തിയപ്പോഴായിരുന്നു പൊലീസ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയുള്ള കിരണ്‍ റിജിജിവിന്റെ പ്രതികരണം.

2014 മുതല്‍ 2016 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളം, ഉത്തര്‍പ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ വര്‍ഗീയ പ്രശ്‌നങ്ങളും അതിക്രമങ്ങളും ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. വര്‍ഗീയ സംഘര്‍ഷത്തിന്റെ കീഴില്‍ വരുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ 153 എ,ബി എന്നി വകുപ്പുകള്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്തത് സിപിഎം ഭരിക്കുന്ന കേരളത്തിലും, എസ്പി ഭരിച്ചിരുന്ന യുപിയിലും, തൃണമൂല്‍ ഭരിക്കുന്ന ബംഗാളിലുമാണെന്ന് കിരണ്‍ റിജിജു വാദിക്കുന്നു. 

എന്നാല്‍ കിരണ്‍ റിജിജുവിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭ ബഹിഷ്‌കരിച്ചു. അതിനിടയില്‍ എന്ത് ഭക്ഷണം കഴിക്കണമെന്ന ഒരു വ്യക്തിയുടെ അവകാശത്തില്‍ കടന്നുകയറുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ശിവസേന പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com