സ്വകാര്യത നിരീക്ഷിക്കാനും പകര്‍ത്താനും അനുവദിക്കരുത്, സര്‍ക്കാരിന്റെ വിവര ശേഖരണം അപകടകരം: കേരളം

സ്വകാര്യതയില്‍ സര്‍ക്കാരുകള്‍ കൈകടത്തുന്നത് ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും
സ്വകാര്യത നിരീക്ഷിക്കാനും പകര്‍ത്താനും അനുവദിക്കരുത്, സര്‍ക്കാരിന്റെ വിവര ശേഖരണം അപകടകരം: കേരളം

ന്യൂഡല്‍ഹി: വ്യക്തികളുടെ സ്വകാര്യതയില്‍ ഏകപക്ഷീയമായി കടന്നുകയറുന്നത് അനുവദിക്കരുതെന്ന് കേരളം സുപ്രീം കോടതിയില്‍. സ്വകാര്യത നിരീക്ഷിക്കാനും പകര്‍ത്താനും അനുവദിക്കരുതെന്നും ആധാര്‍ കേസില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേരളം ആവശ്യപ്പെട്ടു. 

സ്വകര്യതയിലുള്ള ഏകപക്ഷീയമായ കൈകടത്തല്‍ അനുവദിക്കാന്‍ കഴിയില്ല. സ്വകാര്യതയില്‍ സര്‍ക്കാരുകള്‍ കൈകടത്തുന്നത് ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. വിവാഹം, മാതൃത്വം. ജനനം, വികാരങ്ങള്‍, പ്രണയം, വ്യക്തിപരമായ ചിന്താ രീതികള്‍, കല്‍പ്പനകള്‍ തുടങ്ങിയവയൊക്കെ സര്‍ക്കാര്‍ നിരീക്ഷിക്കുകയും പകര്‍ത്തുകയും ഡിജിറ്റല്‍ രൂപത്തില്‍ ശേഖരിക്കുകയും ചെയ്യുന്നത് വിവരങ്ങള്‍ സംരക്ഷിക്കാന്‍ പോലും പര്യാപ്തമായ സംവിധാനം ഇല്ലാത്ത രാജ്യത്ത് അപകടകരമെന്ന് സത്യവാ്ങമൂലത്തില്‍ ചൂണ്ടിക്കാട്ടി. 

കൃത്യമായ കണക്കുകൂട്ടലോടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ അനുവദിക്കരുത്. എല്ലാ പൗരന്മാരും സര്‍ക്കാരിനും സ്വകാര്യ ഏജന്‍സികള്‍ക്കും വിവരങ്ങള്‍ നല്‍കാന്‍ നിര്‍ബന്ധിതരായാല്‍ അവരുടെ ജീവിതം വാള്‍ മുനയിലാകുമെന്നും കേരളം സമര്‍പ്പിച്ച സത്യവാങമൂലത്തില്‍ അഭിപ്രായപ്പെട്ടു. 

ആധാര്‍ പൗരന്റെ സ്വകാര്യതയിലേക്കുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമാണെന്ന് ആരോപിക്കുന്ന കേസില്‍ ഭരണണഘടനാ ബെഞ്ചിനു മുമ്പാകെയാണ് കേരളത്തിന്റെ സത്യവാങ്മൂലം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com