ആംബുലന്‍സ് എത്തിയില്ല, ആശുപത്രിയിലേക്ക് നടക്കുന്നതിനിടെ യുവതി റോഡില്‍ പ്രസവിച്ചു; കുഞ്ഞ് മരിച്ചു

ആംബുലന്‍സ് എത്തിയില്ല, ആശുപത്രിയിലേക്ക് നടക്കുന്നതിനിടെ യുവതി റോഡില്‍ പ്രസവിച്ചു; കുഞ്ഞ് മരിച്ചു

പ്രസവസമയം റോഡിലേക്ക് യുവതി വീണപ്പോഴേക്കും കുഞ്ഞ് മരിക്കുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു

രാജ്യത്തെ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഞെട്ടിക്കുന്ന വാര്‍ത്തകളാണ് വീണ്ടും വീണ്ടും നമുക്ക് മുന്നിലേക്ക് എത്തുന്നത്. ആംബുലന്‍സും മറ്റ് വാഹനങ്ങളും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പ്രസവ വേദനയ്ക്കിടയിലും ആശുപത്രിയിലേക്ക് നടക്കേണ്ടി വന്ന യുവതി വഴിയരികില്‍ കുഞ്ഞിന് ജന്മം നല്‍കി. 

എന്നാല്‍ വഴിയരികില്‍ ജനിക്കേണ്ടി വന്ന ആ പെണ്‍കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മധ്യപ്രദേശിലെ കാത്‌നി ജില്ലയിലാണ് സംഭവം. ആശുപത്രിയിലേക്ക് 20 കിലോമീറ്ററാണ് യുവതിക്ക് നടക്കേണ്ടി വന്നത്. പ്രസവസമയം റോഡിലേക്ക് യുവതി വീണപ്പോഴേക്കും കുഞ്ഞ് മരിക്കുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. 

ബാര്‍മനി ഗ്രാമത്തിലെ യുവതിയായ ബീന എന്ന യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ ആംബുലന്‍സ് വിളിച്ചു. എന്നാല്‍ ഏറെ നേരം ആംബുലന്‍സ് നോക്കി നിന്നിട്ടും വരാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം ആശുപത്രിയിലേക്ക് നടക്കുകയായിരുന്നു ബീന. 

അടുത്തുള്ള കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് ആംബുലന്‍സിനായി വിളിച്ചെങ്കിലും ആംബുലന്‍സ് വിടാന്‍ അവര്‍ തയ്യാറായില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com