ഇന്റര്‍നെറ്റില്‍ ഇന്ത്യാ വിരുദ്ധ വികാരം വേണ്ട; ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത് 596 വെബ്‌സൈറ്റുകള്‍

ഇന്റര്‍നെറ്റില്‍ ഇന്ത്യാ വിരുദ്ധ വികാരം വേണ്ട; ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത് 596 വെബ്‌സൈറ്റുകള്‍

വിവിധ കോടതി ഉത്തരവുകളുടേയും, വിദഗ്ധ പാനലുകളുടേയും നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ ലിങ്കുകളും, വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്തിരിക്കുന്നത്

ഈ വര്‍ഷം ജൂണ്‍ വരെ രാജ്യത്ത് നിരോധിച്ചത് സമൂഹമാധ്യമങ്ങളിലെ 735 ലിങ്കുകളും, 596 വെബ്‌സൈറ്റുകളുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍. ദേശവിരുദ്ധ വികാരം പ്രകടിപ്പിച്ചവയും ഇതില്‍ ഉള്‍പ്പെടുമെന്ന് ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി പി.പി.ചൗധരി രേഖമൂലം സഭയെ അറിയിച്ചു. 

വിവിധ കോടതി ഉത്തരവുകളുടേയും, വിദഗ്ധ പാനലുകളുടേയും നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ ലിങ്കുകളും, വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളേയും, ഇന്റര്‍നെറ്റിനേയും ദുരൂപയോഗം ചെയ്യുന്നത് സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. സാങ്കേതിക വിദ്യയുടെ അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണ് ദുരൂപയോഗത്തിലേക്ക് നയിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കുന്നു. 

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിക്കുന്ന പ്രധാന്‍മന്ത്രി ഗ്രാമിന്‍ ഡിജിറ്റല്‍ സാക്ഷര്‍താ അഭിയാനിലൂടെ ഗ്രാമീണ മേഖലയിലെ ആറ് കോടി കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സാക്ഷരത ഉറപ്പുവരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com