അവിവാഹിത കന്യകയാവണം; സര്‍ക്കാര്‍ സ്ഥാപനത്തിന്റെ 'ചാരിത്ര്യ പരിശോധന' ന്യായീകരിച്ച് മന്ത്രി

ബീഹാറിലെ മാനേജ്‌മെന്റ് ഓഫ് ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് (ഐജിഐഎംഎസ്) ജീവനക്കാരുടെ വിവരശേഖരണത്തിനുള്ള ചോദ്യാവലി ഇത്തരത്തില്‍ തയാറാക്കിയത്.
അവിവാഹിത കന്യകയാവണം; സര്‍ക്കാര്‍ സ്ഥാപനത്തിന്റെ 'ചാരിത്ര്യ പരിശോധന' ന്യായീകരിച്ച് മന്ത്രി

പാട്‌ന: നിങ്ങള്‍ കന്യകയാണോ? നിങ്ങള്‍ക്ക് ഒരു ഭാര്യ തന്നെയാണോ ഉള്ളത്.. ബിഹാറിലെ സര്‍ക്കാര്‍ മെഡിക്കല്‍ സ്ഥാപനം ജോലിക്കുള്ള അപേക്ഷയില്‍ ചോദിക്കുന്ന ചോദ്യങ്ങളാണിത്. സ്ഥാപനം തയാറാക്കിയ ചോദ്യാവലിയില്‍ മാരിറ്റല്‍ ഡിക്ലറേഷന്‍ എന്ന വിഭാഗത്തിലാണ് ഈ ചോദ്യങ്ങളുള്‍പ്പെടുന്നത്. സ്വകാര്യതയെ അമിതമായി ചോദ്യം ചെയ്യുന്ന ഈ പരിപാടിയോട് ജീവനക്കാര്‍ അത്ര മൃദുവായിട്ടല്ല പ്രതികരിച്ചത്.

അതേസമയം ഈ ചോദ്യങ്ങളില്‍ എന്താണ് കുഴപ്പം എന്ന് ബീഹാര്‍ ആരോഗ്യമന്ത്രി മംഗല്‍ പാണ്ടെ ചോദ്യക്കുമ്പോഴേക്കും കാര്യങ്ങള്‍ കുറച്ചുകൂടി സങ്കീര്‍ണ്ണമാവുകയാണ്. കന്യകയാണോ എന്ന ചോദ്യം കൊണ്ട് വിവാഹിതയാണോ എന്നേ ഉദ്ദേശിക്കുന്നുള്ളു. ഇത് തീര്‍ത്തും ഔദ്യോഗികമായ കാര്യങ്ങള്‍ക്കുള്ള ചോദ്യവലിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മംഗല്‍ പാണ്ടെ
മംഗല്‍ പാണ്ടെ

ബീഹാറിലെ മാനേജ്‌മെന്റ് ഓഫ് ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് (ഐജിഐഎംഎസ്) ജീവനക്കാരുടെ വിവരശേഖരണത്തിനുള്ള ചോദ്യാവലി ഇത്തരത്തില്‍ തയാറാക്കിയത്. ജീവനക്കാരുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട അപേക്ഷാഫോമില്‍ വിവാദമായ മൂന്ന് വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

വിവാഹിതന്‍/ വിവാഹമോചിതന്‍/ കന്യകാത്വം തുടങ്ങിയവയാണ് ആദ്യ ചോദ്യം. താന്‍ കല്യാണം കഴിഞ്ഞതാണന്നും തന്റെ ഭര്‍ത്താവിന് ഒരു ഭാര്യമാത്രമേ ഉള്ളു/ താന്‍ വിവാഹിതയാണെന്നും ആ പുരുഷനു മറ്റു ഭാര്യമാരില്ലെന്നും പ്രഖ്യാപിക്കുക എന്നും ആവശ്യപ്പെട്ടിരിക്കുന്നതാണ് രണ്ടാമത്തെത്. മൂന്നാമതായി വിവാഹിതനാണെന്നും ഒന്നില്‍ക്കൂടുതല്‍ ഭാര്യമാരുണ്ടോ/ താന്‍ വിവാഹം ചെയ്തിരിക്കുന്നയാള്‍ക്ക് മറ്റ് ഭാര്യമാരുണ്ടോ എന്നിവ വെളിപ്പെടുത്തുക എന്നിങ്ങനെയുള്ള മൂന്ന് ചോദ്യങ്ങളാണ് അപേക്ഷഫോമില്‍ ഉള്‍പ്പെടുത്തിയത്. 

എന്നാല്‍ വിവാദമായ ചോദ്യങ്ങളടങ്ങിയ ഫോം 1983ല്‍ ഐജിഐഎംഎസ് സ്ഥാപിച്ച കാലം മുതലുള്ളതാണെന്നാണ് ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ മനീഷ് മണ്ഡല്‍ പറയുന്നത്. കേന്ദ്ര സേവന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യാവലി നല്‍കിയിട്ടുള്ളത്. ഡെല്‍ഹിയിലെ എയിംസിലും സമാനമായ ചോദ്യവലിയാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നത്. തൊഴിലാളിയ്ക്ക് ജോലിസ്ഥലത്ത് വച്ച് ജീവന്‍ നഷ്ടമായാല്‍ പങ്കാളിക്ക് ജോലി നല്‍കാന്‍ വേണ്ടിയാണ് ഇത്തരം ചോദ്യങ്ങള്‍. വിവാഹിതയാണോ അവിവാഹിതയാണോ എന്ന ചോദ്യം മാത്രം മതിയെന്നാണ് തന്റെ അഭിപ്രായം. ചോദ്യവലിയില്‍ കന്യകയാണോ എന്ന ഓപ്ഷന്‍ അനാവശ്യമാണെന്നും മണ്ഡല്‍ പ്രതികരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com