നോട്ടയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട ഉപയോഗിക്കാമെന്ന് സുപ്രീംകോടതി

നോട്ട ഉപയോഗിക്കുന്നതിലെ നിയമസാധുത പരിശോധിക്കുമെന്ന് കോടതി
നോട്ടയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട ഉപയോഗിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട ഉപയോഗിക്കാമെന്ന് സുപ്രീംകോടതി. ഗുജറാത്തില്‍ നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുന്ന കോണ്‍ഗ്രസിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. 

നോട്ട ഉപയോഗിക്കുന്നത് സ്‌റ്റേ ചെയ്യേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചു. നോട്ട ഉപയോഗിക്കുന്നതിലെ നിയമസാധുത പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടാണ് കോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസയച്ചിരിക്കുന്നത്. 

രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി വലവീശി പിടിക്കാനുള്ള ശ്രമത്തിനിടയിലാണ് കോണ്‍ഗ്രസ് നോട്ടയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ നിന്നുമുള്ള കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ചിലര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഈ വോട്ട് ചോര്‍ച്ച തടയുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com