ബീഹാറില്‍ മാവോയിസ്റ്റ് ആക്രമണം: റെയില്‍വേ സ്‌റ്റേഷന്‍ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി

ബീഹാറില്‍ മാവോയിസ്റ്റ് ആക്രമണം: റെയില്‍വേ സ്‌റ്റേഷന്‍ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി

സിആര്‍പിഎഫിന്റെ അഞ്ച് കോബ്ര ബറ്റാലിയനും പോലീസും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് ജീവനക്കാരനെ വിട്ടയച്ചത്.

പാട്‌ന: ബീഹാറില്‍ മാവോയിസ്റ്റുകള്‍ റെയില്‍വേ സ്‌റ്റേഷന്‍ ആക്രമിച്ച് ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി. ഗേറ്റ്മാന്‍ മുനിമണ്ഡലിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇയാളെ പിന്നീട് മോചിപ്പിക്കുകയും ചെയ്തു.

ഭുലായ് സ്റ്റേഷനാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് ഏഴു മണിക്കൂറോളം പാറ്റ്‌ന- ഹൗറ റെയില്‍വെ മേഖലയിലെ സ്‌റ്റേഷന്‍ നിശ്ചലമായി. മാവോവാദി നേതാവ് പര്‍വേഷിന്റെ നേതൃത്വത്തിലുള്ള മുപ്പത്തഞ്ചോളം പേര്‍ വരുന്ന സംഘമാണ് സ്‌റ്റേഷന്‍ ആക്രമിച്ചതെന്ന് സിആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ എം ദിനകരന്‍ അറിയിച്ചു.

സിആര്‍പിഎഫിന്റെ അഞ്ച് കോബ്ര ബറ്റാലിയനും പൊലീസും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് ജീവനക്കാരനെ വിട്ടയച്ചത്. സ്‌റ്റേഷന്‍ പരിസരം മുഴുവന്‍ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് വ്യാഴാഴ്ച ഗതാഗതം പൂര്‍വ്വസ്ഥിതിയിലായത്. സംഭവത്തിനു ശേഷം മാവോയിസ്റ്റുകള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്. ഇന്ന് കൊല്‍ക്കത്ത ജയിലില്‍ മാവോയിസ്റ്റ് സ്ഥാപകന്‍ ചാരും മജുംദാര്‍ മരിച്ചതിന്റെ രക്തസാക്ഷി ആചരണത്തിന്റെ അവസാന ദിവസമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com