അമര്‍നാഥ് ആക്രമണത്തിന് ഭീകരരെ സഹായിച്ച മൂന്നുപേര്‍ പിടിയില്‍

 ലഷ്‌കറെ തയിബ ഭീകരര്‍ക്കു സൈനിക വിന്യാസത്തെക്കുറിച്ചുള്ള വിവരങ്ങള്‍, വാഹനങ്ങള്‍, താമസ സൗകര്യം എന്നിവ ഒരുക്കിയത് പിടിയിലായവരാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു
അമര്‍നാഥ് ആക്രമണത്തിന് ഭീകരരെ സഹായിച്ച മൂന്നുപേര്‍ പിടിയില്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍അമര്‍നാഥ് തീര്‍ഥാടകരെ ആക്രമിച്ച ഭീകരര്‍ക്ക് സഹായം നല്‍കിയ മൂന്നു പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ബിലാല്‍ അഹമ്മദ് റിഷി, ഐസാജ് വാഗെ, സഹൂര്‍ അഹമ്മദ് എന്നിവരാണു പിടിയിലായത്. 

നാല് ലഷ്‌കറെ തയിബ ഭീകരര്‍ക്കു സൈനിക വിന്യാസത്തെക്കുറിച്ചുള്ള വിവരങ്ങള്‍, വാഹനങ്ങള്‍, താമസ സൗകര്യം എന്നിവ ഒരുക്കിയത് പിടിയിലായവരാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഇവരെ വിശദമായ ചോദ്യം ചെയ്യലിനായി റിമാന്‍ഡില്‍ വാങ്ങി.ആക്രമണത്തില്‍ എട്ടു തീര്‍ഥാടകര്‍ മരിച്ചിരുന്നു. ജൂലൈ 10നായിരുന്നു ആക്രമണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com