20 വര്‍ഷമായി മോദിക്ക് രാഖി കെട്ടുന്നത് പാക്കിസ്ഥാനി യുവതി; രാഖി കെട്ടാന്‍ വൃന്ദാവനിലെ വിധവകളും 

താന്‍ ആദ്യം രാഖി കെട്ടുമ്പോള്‍ മോദി ആര്‍എസ്എസ് കാര്യകര്‍ത്തയായിരുന്നു
20 വര്‍ഷമായി മോദിക്ക് രാഖി കെട്ടുന്നത് പാക്കിസ്ഥാനി യുവതി; രാഖി കെട്ടാന്‍ വൃന്ദാവനിലെ വിധവകളും 

ന്യൂഡല്‍ഹി: ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സുഖരമല്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഖി കെട്ടുന്നത് ഒരു പാക്കിസ്ഥാന്‍കാരിയാണ്. അതും കഴിഞ്ഞ ഇരുപത് വര്‍ഷമായി. 

ഖ്വമര്‍ മൊഷിന്‍ ഷെയ്ക് എന്ന യുവതിയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന സമയം മുതല്‍ മോദിക്കായി ഇവര്‍ രാഖി കെട്ടുന്നത്. 23 വര്‍ഷമായി താന്‍ മോദിക്കായി രാഖി കെട്ടുന്നു. പ്രധാനമന്ത്രിയായതിന് ശേഷവും ഇത് തുടരാനാകുന്നതിന്റെ ആവേശത്തിലാണെന്ന് ഖ്വമര്‍ എഎന്‍ഐയോട് പറഞ്ഞു. 

വിവാഹത്തിന് ശേഷമാണ് ഇവര്‍ ഇന്ത്യയിലേക്ക് എത്തുന്നത്. താന്‍ ആദ്യം രാഖി കെട്ടുമ്പോള്‍ മോദി ആര്‍എസ്എസ് കാര്യകര്‍ത്തയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമായി പ്രധാനമന്തി പദത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് ഖ്വമര്‍ പറയുന്നു. 

തിരക്കുകള്‍ കാരണം ഇത്തവണ മോദി രാഖി കെട്ടുന്നതിനായി വിളിക്കുമെന്ന് കരുതിയില്ല. എന്നാല്‍ രണ്ട് ദിവസം മുന്‍പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഫോണ്‍ വരികയായിരുന്നു. 

വൃന്ദവനിലെ വിധവകളും രക്ഷാ ബന്ധന്‍ ദിനത്തില്‍ പ്രധാനമന്ത്രിയുടെ കൈകളില്‍ രാഖി അണിയിക്കും. വൃന്ദാവനില്‍ നിന്നുമുള്ള അഞ്ച് പേര്‍ ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തിയായിരിക്കും അദ്ദേഹത്തെ രക്ഷാ ബന്ധന്‍ അണിയിക്കുക. 

2012 മുതല്‍ ഉത്തരാഖണ്ഡിലെ മോദിയുടെ മണ്ഡലം കൂടിയായ വാരണാസിയിലെ വൃന്ദാവനില്‍ ആയിരത്തിലധികം വിധവകള്‍ക്കാണ് സംരക്ഷണം നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com