കേരളത്തിന് പിന്നാലെ മഹാരാഷ്ട്രയിലും ബിജെപി നേതാക്കള്‍ക്കെതിരെ മെഡിക്കല്‍ കോളജ് അഴിമതി ആരോപണം 

കേരളത്തിന് പിന്നാലെ മഹാരാഷ്ട്രയിലും ബിജെപി നേതാക്കള്‍ക്കെതിരെ മെഡിക്കല്‍ കോളജ് അഴിമതി ആരോപണം 

മഹാരാഷ്ട്രാ സര്‍ക്കാരിനേയും ബിജെപി നേതാക്കളേയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ ആരോപണങ്ങള്‍

മുംബൈ: കേരള ബിജെപിയെ വെട്ടിലാക്കിയ മെഡിക്കല്‍ കോഴ വിവാദത്തിന് പിന്നാലെ മഹാരാഷ്ട്രയിലും ബിജെപി നേതാക്കള്‍ക്കെതിരെ കോഴ ആരോപണം. ബിജെപി നേതാക്കള്‍ നേതൃത്വം നല്‍കുന്ന മാനേജ്‌മെന്റുകള്‍ക്ക് ചട്ടങ്ങള്‍ പാലിക്കാതെ കോളജുകള്‍ അനുവദിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മഹാരാഷ്ട്രാ സര്‍ക്കാരിനേയും ബിജെപി നേതാക്കളേയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ ആരോപണങ്ങള്‍. 

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ റാവു സാഹെബ് ദന്‍വെ, മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഗിരീഷ് മഹാജന്‍, ബിജെപി നേതാവ് ഗോവര്‍ധന്‍ ശര്‍മ്മ എന്നിവര്‍ നയിക്കുന്ന മാനേജ്‌മെന്റുകള്‍ക്കാണ് പുതിയ കോളജുകള്‍ അനുവദിച്ചിട്ടുള്ളത്. വിദ്യാഭ്യാസ വകുപ്പ് ഓര്‍ഡിനന്‍സ് ഇറക്കിയാണ് കോളജുകള്‍ അനുവദിച്ചിട്ടുള്ളത്. ഈ കോളജുകള്‍ക്ക് നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ സത്താര്‍ പൊതു താല്‍പര്യ ഹര്‍ജി നല്‍കിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com