ആറ് കോണ്‍ഗ്രസ് എംഎല്‍മാര്‍ ബിജെപിയ്ക്ക് വോട്ട് ചെയ്തു; ജെഡിയുവും എന്‍സിപിയും ബിജെപിയ്‌ക്കൊപ്പം

കാലുമാറിയ എന്‍സിപിയിലെ ഒരു എംഎല്‍എ ജയന്ദ് പട്ടേല്‍ കോണ്‍ഗ്രസിന് വോട്ടുചെയ്തു
ആറ് കോണ്‍ഗ്രസ് എംഎല്‍മാര്‍ ബിജെപിയ്ക്ക് വോട്ട് ചെയ്തു; ജെഡിയുവും എന്‍സിപിയും ബിജെപിയ്‌ക്കൊപ്പം

അഹമ്മദാബാദ്:രാജ്യസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന ഗുജറാത്തില്‍ മുന്‍ പ്രതിപക്ഷ നേതാവ് ശങ്കര്‍സിംഗ് വഗേലയെ അനുകൂലിക്കുന്ന അഞ്ച് കോണ്‍ഗ്രസ് എംഎല്‍മാര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബലവന്ദ്‌സിംഗ് രജപുതിന് വോട്ട് ചെയ്തു.വഗേലയും രജപുതിനാണ് വോട്ട് ചെയ്തത്. അഹമ്മദ് പട്ടേല്‍ തോല്‍ക്കുമെന്നും തോല്‍ക്കാന്‍ പോകുന്നയാള്‍ക്ക് വോട്ട് ചെയ്യുന്നത് എന്തിനാണെന്നും ശങ്കര്‍സിംഗ് വഗേല ചോദിച്ചു. അതേസമയം വിജയിക്കാനുള്ള നവോട്ടുകള്‍ നേടുമെന്ന് സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് കൂടിയായ അഹമ്മദ് പട്ടേല്‍ പ്രതികരിച്ചു.

എന്നാല്‍ കാലുമാറിയ എന്‍സിപിയിലെ ഒരു എംഎല്‍എ ജയന്ദ് പട്ടേല്‍ കോണ്‍ഗ്രസിന് വോട്ടുചെയ്തു.തിങ്കളാഴ്ച രാത്രിയാണ് കോണ്‍ഗ്രസ് പക്ഷത്ത് നിന്ന് കാലുമാറി എന്‍സിപി ബിജെപിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. അതേസമയം ജെഡിയുവും ബിജെപിയ്ക്ക് തന്നെ വോട്ടുചെയ്തു. 

എല്ലാ എന്‍സിപി എംഎല്‍എമാരും ബിജെപിക്കാണ് വോട്ട് ചെയ്തതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുഹാനി പറഞ്ഞു. 
കോണ്‍ഗ്രസ് പക്ഷത്തുള്ള പകുതിയോളം എംഎല്‍എമാര്‍ ബിജെപിക്ക് വോട്ടുചെയ്യുമെന്നും അഹമ്മദ് പട്ടേല്‍ തോല്‍ക്കുമെന്നും എന്‍സിപി നേതാവ് മജീദ് മേമന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com