ഹരിയാനയില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം: അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ല; വര്‍ണിക മകളെ പോലെയെന്ന് ബിജെപി അധ്യക്ഷന്‍

സ്ത്രീ സ്വാതന്ത്ര്യത്തിനും അവകാശത്തിനും പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയാണ് ബിജെപി. നിയമം നിയമത്തിന്റെ വഴിക്കുപോകും. പാര്‍ട്ടിയോ താനോ യാതൊരു വിധത്തിലും അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കില്ല
ഹരിയാനയില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം: അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ല; വര്‍ണിക മകളെ പോലെയെന്ന് ബിജെപി അധ്യക്ഷന്‍

ചണ്ഡിഗഡ്: ഹരിയാനയില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി വികാസ് ബെരാളയുടെ അച്ഛനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ സുഭാഷ് ബെരാള പ്രതികരണവുമായി രംഗത്തെത്തി. കേസന്വേഷണത്തില്‍ ഒരുതരത്തിലും ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബെരാള അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തെ തുടര്‍ന്നാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.

സ്ത്രീ സ്വാതന്ത്ര്യത്തിനും അവകാശത്തിനും പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയാണ് ബിജെപി. നിയമം നിയമത്തിന്റെ വഴിക്കുപോകും. പാര്‍ട്ടിയോ താനോ യാതൊരു വിധത്തിലും അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കില്ല. ആക്രമണത്തിന് ഇരയായ വര്‍ണിക തന്റെ മകളെ പോലെയാണെന്നും ആ കുട്ടിക്ക് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വികാസിനും സുഹൃത്ത് ആശിഷിനും നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളും ഡിസ്‌ക് ജോക്കിയുമായ വര്‍ണിക കുണ്ഡുവിനെ സുഭാഷ് ബെരാളയുടെ മകന്‍ വികാസ് ബെരാളയും സുഹൃത്ത് ആശിഷും ചണ്ഡീഗഢിലെ പഞ്ചകുള മേഖലയില്‍ വെച്ച് അപമാനിക്കാന്‍ ശ്രമിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com