എഐഎസ്എഫ്-എഐവൈഎഫ് ലോങ് മാര്‍ച്ചിന് നേരെ  സംഘപരിവാര്‍ ആക്രമണം

മാര്‍ച്ച് തടയുമെന്ന് സംഘപരിവാര്‍ മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു
എഐഎസ്എഫ്-എഐവൈഎഫ് ലോങ് മാര്‍ച്ചിന് നേരെ  സംഘപരിവാര്‍ ആക്രമണം

ഇന്‍ഡോര്‍:  എഐഎസ്എഫും എഐവൈഎഫും നടത്തുന്ന ലോങ് മാര്‍ച്ചിന് നേരെ സംഘപരിവാര്‍ ആക്രമണം. മധ്യപ്രദേശില്‍ പര്യടനം നടത്തുന്നതിനിടെയാണ് ജാഥാഗംങ്ങള്‍ക്ക് നേരെ അക്രമം നടന്നത്. ഇന്‍ഡോറിലെ ആനന്ദ് മഥുറില്‍ വെച്ചാണ് മാര്‍ച്ചിന് നേരെ ആക്രമണം നടന്നത്. തങ്ങള്‍ക്കെതിരെ സംഘപരിവാര്‍ ആക്രമണം നടന്നെന്നും ജാഥ അവസാനിപ്പിക്കില്ലെന്നും എഐഎസ്എഫ് ദേശീയ പ്രസിഡന്റ് സെയ്യദ് വലിയുല്ലഹ്  ഖാദിരി ഫേസബുക്കില്‍ കുറിച്ചു. 

ജാഥാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് മൂന്നു തവണ ലാത്തി ചാര്‍ജ് നടത്തിയാണ് അക്രമികളെ പിരിച്ചുവിട്ടത്. മാര്‍ച്ച് തടയുമെന്ന് സംഘപരിവാര്‍ മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു

സേവ് ഇന്ത്യ-ചെയ്ഞ്ച് ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി രാജ്യത്ത് നടക്കുന്ന സംഘപരിവാര്‍ ആക്രമണങ്ങള്‍ക്കെതിരെയാണ് എഐവൈഎഫും എഐഎസ്എഫും സംയുക്തമായി ലോങ് മാര്‍ച്ച് നടത്തുന്നത്.14ാം തീയതിയാണ് കന്യാകുമാരിയില്‍ നിന്നും എഐഎസ്എഫ്-എഐവൈഎഫ് ലോങ് മാര്‍ച്ച് ആരംഭിച്ചത്. പഞ്ചാബിലെ ഹുസൈനിവാലയിലാണ് മാര്‍ച്ച് സമാപിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com