ചരിത്രമറിയാത്തവര്‍ സെല്ലുലാര്‍ ജയിലിലേക്ക് പോകൂ,അവിടെ പതിനെട്ട് കമ്മ്യൂണിസ്റ്റുകാരുടെ പേര് കൊത്തി വെച്ചിട്ടുണ്ട്:സീതാറാം യച്ചൂരി

രാജ്യസഭയില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചും സ്വാതന്ത്ര്യ സമരത്തില്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്ക് ചൂണ്ടിക്കാട്ടിയും സിപിഎം ജനറല്‍ സെക്രട്ടറി
ചരിത്രമറിയാത്തവര്‍ സെല്ലുലാര്‍ ജയിലിലേക്ക് പോകൂ,അവിടെ പതിനെട്ട് കമ്മ്യൂണിസ്റ്റുകാരുടെ പേര് കൊത്തി വെച്ചിട്ടുണ്ട്:സീതാറാം യച്ചൂരി

ന്യുഡല്‍ഹി: രാജ്യസഭയില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചും സ്വാതന്ത്ര്യ സമരത്തില്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്ക് ചൂണ്ടിക്കാട്ടിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. 

ഇന്ത്യയുടെ ചരിത്രം തങ്ങളുടേത് കൂടിയാണെന്നു പറഞ്ഞ യെച്ചൂരി 1921 ല്‍ കമ്മ്യൂണിസ്റ്റുകാരായ മൗലാന ഹസ്‌റത് മൊഹാനിയും സ്വാമി കുമരാനന്ദയുമാണ് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിന് ആഹ്വാനം ചെയ്തതെന്നും ഓര്‍മ്മിപ്പിച്ചു.

എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ വര്‍ഗ്ഗീയത തടയാന്‍ ഒന്നും ചെയ്യാതിരിക്കുന്നതെന്ന് യച്ചൂരി ചോദിച്ചു. രാജ്യത്തെ രണ്ടുതട്ടിലാക്കിയ സാമ്പത്തിരക നയത്തോടാണ് ക്വിറ്റ് ഇന്ത്യ പറയേണ്ടതെന്നു അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ ചരിത്രത്തിലേക്ക് നോക്കൂ, സെല്ലുലാര്‍ ജയിലില്‍ പോകൂ അവിടെ മാര്‍ബിളില്‍ 18 കമ്യൂണിസ്റ്റുകാരുടെ പേര് കൊത്തി വെച്ചിട്ടുണ്ട്. ഞങ്ങളുടേത് കൂടിയാണ് സര്‍ ചരിത്രം, പഴയ ഇന്ത്യയുടെ പ്രസിഡന്റ് ശങ്കര്‍ ദയാല്‍ ശര്‍മ്മാജി ക്വിറ്റ് ഇന്ത്യയുടെ 58 വാര്‍ഷികത്തില്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വായിച്ചു. കമ്യൂണിസ്റ്റുകളെ പറ്റി, ഏതെങ്കിലും പ്രൊജക്‌റ്റോ, ജിഎസ്ടി
യോ അല്ല സര്‍ അദ്ദേഹം ആ ഹാളില്‍ പ്രഖ്യാപിച്ചത്.

1942 ല്‍ ആന്റി ബ്രിട്ടീഷ് മൂവ്‌മെന്റിന് തറക്കല്ലിട്ട കമ്യൂണിസ്റ്റുകളെ അദ്ദേഹം അഭിനന്ദിച്ചു. സര്‍, എ.കെ ഗോപാലന്‍ 1947 ല്‍ തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജയിലിനുള്ളില്‍ നിന്നാണ് കൊടി നാട്ടിയത്. ഇതാണ് സര്‍ ഞങ്ങളുടെ ചരിത്രം. സഭയില്‍ വികാരധീനനായി അദ്ദേഹം പറഞ്ഞു. 

ഈയ്യടുത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രി തന്റെ മന്‍ കി ബാത്തില്‍ പറയുകയുണ്ടായി 1947 ല്‍ സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് എന്തായിരുന്നുവോ നമ്മുടെ ലക്ഷ്യം സ്വപ്‌നം അത് 2022 നോടകം നമുക്ക് നേടണമെന്ന്. സ്വതാന്ത്ര്യം നേടിയ അതേ കാലത്തു തന്നെയാണ് സര്‍ ഇന്ത്യയ്ക്കു മേല്‍ വര്‍ഗ്ഗിയതയുടെ കാര്‍മേഘം ഇരുണ്ട് കൂടിയതും രാജ്യത്തെ വിഭജിച്ചതും എന്നു നാം മറക്കരുത്.

പ്രധാനമന്ത്രി പറയുകയുണ്ടായി വര്‍ഗ്ഗീയതയെ രാജ്യത്തു നിന്നും പായ്ക്കണമെന്ന്. അതേ വര്‍ഗ്ഗീയതയെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്, എന്തുകൊണ്ട് വര്‍ഗ്ഗീയത അവസാനിപ്പിക്കാന്‍ ഇതുവരേയും ഒന്നും ചെയ്തില്ല. രാജ്യത്തെ കഷ്ണങ്ങളാക്കിയ വര്‍ഗ്ഗിയത തിരിച്ചു വന്നിരിക്കുകയാണ്.

ഭാവിയെ കുറിച്ച് ആലോചിക്കുമ്പോള്‍, രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ മൂല്യവുമെല്ലാം സംരക്ഷിക്കണമെന്നുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് ഈ സാമ്പത്തിക നയത്തെ പുറത്താക്കുക എന്നതാണ്. ഈ നയമാണ് രാജ്യത്ത് തൊഴില്ലായ്്മയും ദാരിദ്രവും പട്ടിണിയും വര്‍ധിപ്പിക്കുന്നത്. ജനങ്ങളെ രണ്ടായി തിരിക്കുന്നത്. പാവപ്പെട്ടവന്റെ ഇന്ത്യയും പണക്കാരന്റെ ഇന്ത്യയും സൃഷ്ടിക്കുന്നത്.അദ്ദേഹം പറഞ്ഞു.രാജ്യത്തിന്റെ മത നിരപേക്ഷജനാധിപത്യമൂല്യങ്ങളെ സംരക്ഷിക്കാന്‍ കഴിയണം. അല്ലാതെ ഒരു ' ഹിന്ദുപാകിസ്ഥാന്‍' അല്ല സൃഷ്ടിക്കേണ്ടത്. ചരിത്രത്തിലേക്ക് നോക്കി അഭിമാനം കൊള്ളുകയല്ല വേണ്ടത്, അത് നല്ലത് തന്നെ, മുന്നോട്ട് പോകാന്‍ കഴിയുമോ എന്നതാണ് ചോദ്യം. അദ്ദേഹം പറഞ്ഞു. 

മന്ദിര്‍, മസ്ജിദ്, ഗുരുദ്വാറില്‍ ദൈവത്തെ പങ്കിട്ടെടുത്തു
ഭൂമി പങ്കിട്ടു, സമുദ്രം പങ്കിട്ടു. മനുഷ്യനെയെങ്കിലും പങ്കിട്ടെടുക്കരുത്
- ഈ കവിത ചൊല്ലിയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com