യുവതിയെ ശല്യപ്പെടുത്തിയ കേസ്: ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍

പെണ്‍കുട്ടിയെ നിരന്തരമായി പിന്തുടര്‍ന്ന് ശല്യം ചെയ്ത ഹരിയാനയിലെ ബിജെപി സംസ്ഥാന അധ്യക്ഷന്റെ മകന്‍ വികാസ് ബറാള അറസ്റ്റില്‍ 
യുവതിയെ ശല്യപ്പെടുത്തിയ കേസ്: ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍

ചണ്ഡീഗഡ്:  പെണ്‍കുട്ടിയെ നിരന്തരമായി പിന്തുടര്‍ന്ന് ശല്യം ചെയ്ത ഹരിയാനയിലെ ബിജെപി സംസ്ഥാന അധ്യക്ഷന്റെ മകന്‍ വികാസ് ബറാള അറസ്റ്റില്‍. പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം പ്രത്യേക കേന്ദ്രത്തിലെത്തിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

പാര്‍ലമെന്റില്‍ പ്രതിപക്ഷം വിഷയം ഉന്നയിച്ചതോടെ അന്വേഷണ പുരോഗതി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലം റിപ്പോര്‍ട്ട് നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്്റ്റ്് രേഖപ്പെടുത്തിയത്. സിസി ടിവി ദൃശ്യങ്ങളില്‍ പ്രതിയായ വികാസ് പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ആദ്യം സിസി ടിവി ദൃശ്യങ്ങള്‍ നഷ്ടമായെന്നായിരുന്നു പൊലീസ് ഭാഷ്യമെങ്കിലും പിന്നിട് സിസി ടിവി ദൃശ്യങ്ങള്‍ ലഭിക്കുകയായിരുന്നു.

സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് . പ്രത്യേക അന്വേഷണസംഘം. ഇന്നലെ രാത്രി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വേറെ കേന്ദ്രങ്ങളിലേക്ക കൊണ്ടുപോകും. പെണ്‍കുട്ടി സഞ്ഛിര  തടഞ്ഞു നിര്‍ത്തി ശല്യം ചെയ്യുകയാണെന്നായിരുന്നു പരാതി. സിസി ടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടു എന്നായിരുന്നു

ബിജെപി സംസ്ഥാന അധ്യക്ഷനറെ  മകന്‍ തന്നെ നിരന്തരം പിന്നാലെ നടന്നു ശല്യപ്പെടുത്തിയെന്നും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നുമാണ് പെണ്‍കുട്ടി നല്‍കിയ പരാതി. മദ്യപിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം പെണ്‍കുട്ടി സഞ്ചരിച്ച കാറിനെ പിന്തുടരുകയായിരുന്നു. ഇതോടെ ഭയന്നു പോയ പെണ്‍കുട്ടി തൊട്ട് അടുത്ത വീട്ടില്‍ അഭയം തേടി. ഇവരാണ് സംഭവം പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കുകയായിരുന്നു. 

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി സുഭാഷ് ബരളയെ വീണ്ടും തെരഞ്ഞെടുത്തത്. 48കാരനായ ഇദ്ദേഹം ഹരിയാന നിയമസഭാഗം കൂടിയാണ്. കേസന്വേഷണത്തില്‍ ഇടപെടില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ഇരയായ പെണ്‍കുട്ടി തനിക്ക് മകളെപോലെയാണെന്നുമായിരുന്നു സ്ുഭാഷ് ബറാളയുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com