ദാവൂദ് ഇബ്രാഹീം മരിച്ചിട്ടില്ല; കറാച്ചിയില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു; ഫോണ്‍ സംഭാഷണം പുറത്ത്

എപിഎല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് ഏറെ പരാമര്‍ശിക്കപ്പെട്ട ജാവേദ് ഛോട്ടാനി വഴിയാണ് ഡി കമ്പനി ദാവൂദ് നിയന്ത്രിക്കുന്നത്.
ദാവൂദ് ഇബ്രാഹീം മരിച്ചിട്ടില്ല; കറാച്ചിയില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു; ഫോണ്‍ സംഭാഷണം പുറത്ത്

ന്യൂഡെല്‍ഹി: ഇന്ത്യ തേടുന്ന കൊടും കുറ്റവാളിയും അധോലോക നേതാവ് ദാവൂദ് ഇബ്രാഹീം പാക്കിസ്ഥാനിലെ കറാച്ചിയില്‍ താമസിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ന്യൂസ്18നുമായി ദാവൂദ് ഫോണില്‍ സംഭാഷണം നടത്തിയാണ് ഡി കമ്പനി തലവന്‍ പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്ന് വ്യക്തമാക്കുന്നത്. പാക്കിസ്ഥാന്‍ നമ്പറില്‍ നിന്നാണ് ദാവൂദ് ഫോണില്‍ സംസാരിച്ചത്. 

ദാവൂദ് മരിച്ചുവെന്ന് വ്യാപക പ്രചരണം നടന്നിരുന്നു. ഗള്‍ഫ് മേഖല കേന്ദ്രീകരിച്ചു ഡി കമ്പനി ദാവൂദ് നിയന്ത്രിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ദാവൂദ് ഇപ്പോഴും പാക്കിസ്ഥാനില്‍ ജീവിച്ചിരിപ്പുണ്ടെന്നും ഡി കമ്പനി ഇവിടെ നിന്നു നിയന്ത്രിക്കുന്നതെന്നുമാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.

എപിഎല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് ഏറെ പരാമര്‍ശിക്കപ്പെട്ട ജാവേദ് ഛോട്ടാനി വഴിയാണ് ഡി കമ്പനി ദാവൂദ് നിയന്ത്രിക്കുന്നത്. ദാവൂദിന്റെ വലം കയ്യാണ് ജാവേദ് ഛോട്ടാനി.

ന്യൂസ് 18 ഇന്‍വെസ്റ്റിഗേറ്റീവ് എഡിറ്റര്‍ മനോജ് ഗുപ്തയാണ് ദാവൂദ് ഇബ്രാഹീമുമായി ഫോണില്‍ സംസാരിച്ചത്. താങ്കള്‍ക്കു ഹൃദയാഘാതമുണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നല്ലോ എന്ന ചോദ്യത്തിന് ഇല്ല, ഒരു തവണ ബിപി കൂടിയത് മാത്രമാണ് ഇതുവരെയുണ്ടായതെന്നാണ് ദാവൂദിന്റെ മറുപടി. ഫോണിലൂടെയുള്ള സംഭാഷണത്തില്‍ ശബ്ദം ദാവൂദിന്റെ തന്നെയാണെന്ന് റോ മുന്‍മേധാവി ഹോര്‍മിസ് തരകന്‍.

ഇന്ത്യയുടെ രഹസ്യാനേഷണ വിഭാഗത്തിന്റെ പരാജയമാണിതെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ഛൗഹാന്‍ വ്യക്തമാക്കി. അന്വേഷണ വിഭാഗങ്ങളും രാജ്യതലവന്‍മാരും മാറി വന്നെങ്കിലും വര്‍ഷങ്ങളായി ദാവൂദിനെ കണ്ടെത്താനായിരുന്നില്ല. 

പാക്കിസ്ഥാനിലെ ഭരണാധികാരികള്‍ക്കും ക്രിക്കറ്റ് താരങ്ങള്‍ക്കും ഏറെ പ്രിയപ്പെട്ടവനാണ് ദാവൂദ് ഇബ്രാഹീമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. പാക്കിസ്ഥാന്‍ തലസ്ഥാനമായ കറാച്ചിയിലെ സമ്പന്ന മേഖല ക്ലിപ്റ്റണിലെ ആഡംബര വസതിയിലാണ് ദാവൂദ് താമസിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com