ദേശീയ ഗുസ്തി താരം സ്റ്റേഡിയത്തില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

നാഷണല്‍ റെസ്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ വിശാല്‍ നാലാം സ്ഥാനത്ത് എത്തിയിരുന്നു
ദേശീയ ഗുസ്തി താരം സ്റ്റേഡിയത്തില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

റാഞ്ചി: സ്റ്റേഡിയത്തില്‍ വെച്ച് വൈദ്യുതാഘാതമേറ്റ് ദേശീയ ഗുസ്തി താരം വിശാല്‍ കുമാര്‍ വെര്‍മ മരിച്ചു. റാഞ്ചിയിലെ ജയ്പാല്‍ സിങ് സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. 

സ്റ്റേഡിയത്തിലെ വെള്ളം പമ്പ് ചെയ്ത് മാറ്റുന്നതിന് ഇടയിലാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. വെള്ളക്കെട്ടില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു വിശാര്‍ കുമാര്‍. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

വിശാലിന്റെ കുടുംബത്തിന് ജാര്‍ഖണ്ഡ് റെസ്ലിങ് അസോസിയേഷന്‍ ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടാതെ വിശാലിന്റെ സഹോദരിമാരില്‍ ഒരാള്‍ക്ക് ജോലി കിട്ടുന്നത് വരെ മാസം 10000 രൂപയും അസോസിയേഷന്‍ ഇവര്‍ക്ക് നല്‍കും. 

ആറ് അംഗങ്ങള്‍ അടങ്ങിയ വിശാലിന്റെ കുടുംബത്തിന്റെ ഏക ആശ്രയം വിശാലായിരുന്നു. സ്‌റ്റേഡിയത്തിന്റെ അവസ്ഥ മോഷമാണെന്നും, വിശാലിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

2005ലായിരുന്നു വിശാലിന്റെ തുടക്കം. കഴിഞ്ഞ നാഷണല്‍ റെസ്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ വിശാല്‍ നാലാം സ്ഥാനത്ത് എത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com