നിരോധിത പ്ലാസ്റ്റിക്ക് ബാഗുകള്‍ കൈയ്യിലുണ്ടെങ്കില്‍ ഡെല്‍ഹിയില്‍ 5000 രൂപ പിഴ

ഒരാഴ്ചയ്ക്കുള്ളില്‍ നഗരത്തിലെ മൊത്തം പ്ലാസ്റ്റിക് സ്‌റ്റോക്കും പിടികൂടണമെന്നും ദേശീയ ഹരിത െ്രെടബ്യൂണല്‍ ഡെല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്
നിരോധിത പ്ലാസ്റ്റിക്ക് ബാഗുകള്‍ കൈയ്യിലുണ്ടെങ്കില്‍ ഡെല്‍ഹിയില്‍ 5000 രൂപ പിഴ

ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാനത്തെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാന്‍ കടുത്ത നടപടികളുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി). 50 മൈക്രോണില്‍ താഴെയുള്ള ജീര്‍ണശേഷിയില്ലാത്തെ പ്ലാസ്റ്റിക്ക് ബാഗുകള്‍ക്കു ഇടക്കാല നിരോധനം ഏര്‍പ്പെടുത്തി എന്‍ജിടി ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതാന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

നിരോധിച്ച പ്ലാസ്റ്റിക് ബാഗുകള്‍ കൈയ്യില്‍വെക്കുന്നവരെ കണ്ടെത്തിയാല്‍ 5,000 രൂപ പിഴയീടാക്കാനും ബെഞ്ച് നിര്‍ദേശം നല്‍കി. പരിസ്ഥിതി നഷ്ടപരിഹാര തുകയായാണ് പിഴയീടാക്കുക. ഒരാഴ്ചയ്ക്കുള്ളില്‍ നഗരത്തിലെ മൊത്തം പ്ലാസ്റ്റിക് സ്‌റ്റോക്കും പിടികൂടണമെന്നും ദേശീയ ഹരിത െ്രെടബ്യൂണല്‍ ഡെല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മാലിന്യ നിയന്ത്രണത്തിനുള്ള നിര്‍ദേശങ്ങള്‍ എങ്ങനെ നടപ്പിലാക്കുമെന്നതിനെ കുറിച്ചും നഗരത്തിലെ മാലിന്യ നിര്‍മാര്‍ജ്ജനത്തെ കുറിച്ചും എഎപി സര്‍ക്കാരിനോടും ഡെല്‍ഹി മലിനീകരണ നിയന്ത്രണ സമിതിയോടും സത്യവാങ്മൂലം സമര്‍പ്പിക്കാനും െ്രെടബ്യൂണല്‍ ആവശ്യപ്പെട്ടു. 

ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ രാജ്യ തലസ്ഥാന മേഖലയില്‍ ഡിസ്‌പോസല്‍ പ്ലാസ്റ്റിക് ഉപയോഗം ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചിരുന്നു. പ്ലാസ്റ്റിക് വ്യാപകമായി ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ ജൂലൈ 31ന് ഹരിത െ്രെടബ്യൂണല്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com