ഹൈദരാബാദ് ചാവേര്‍ സ്‌ഫോടനം; 12 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികളെ കുറ്റവിമുക്തരാക്കി കോടതി

പ്രത്യേക പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ ഹുജി ഭീകര സംഘടനയുടെ പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് കണ്ടെത്തിയന്നു
ഹൈദരാബാദ് ചാവേര്‍ സ്‌ഫോടനം; 12 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികളെ കുറ്റവിമുക്തരാക്കി കോടതി

ഹൈദരാബാദ്: 2005ല്‍ ഹൈദരാബാദ് പൊലീസ് ആസ്ഥാനത്ത് നടന്ന ചാവേര്‍ സ്‌ഫോടനക്കേസിലെ പത്തു പ്രതികളേയും തെളിവുകളുടെ അടിസ്ഥാനത്തില്‍ വെറുതേവിട്ടു. ഹൈദരാബാദിലെ മെട്രോപോളിറ്റണ്‍ കോടതിയുടേതാണ് 12 വര്‍ഷത്തിന് ശേഷമുള്ള വിധി.

2005 ഓഗസ്റ്റ് 12 നാണ് ബെഗുംപേട്ട് മേഖലയിലെ ടാസ്‌ക് ഫോഴ്‌സ് ഓഫിസില്‍  ചാവേര്‍ സ്‌ഫോടനം നടന്നത്. ഇതില്‍ ഒരു ഫോംഗാര്‍ഡ് കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

പ്രത്യേക പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ ഹുജി ഭീകര സംഘടനയുടെ പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് കണ്ടെത്തിയന്നു.

ഇതേതുടര്‍ന്നാണ് ഹുജി പ്രവര്‍ത്തകരായ മുഹമ്മദ് അബ്ദുള്‍ സാഹിദ്, അബ്ദുള്‍ കരീം, ഷാക്കില്‍, സെയിദ് ഹാജി, അജ്മല്‍ അലി ഖാന്‍, അസ്മത് അലി, മഹ്മൂദ് ബരൂദ്വാല, ഷെയ്ക് അബ്ദുള്‍ ഖാജ, നഫീസ് ബിസ്വാസ്, ബിലാലുദ്ദീന്‍ ഒരു ബംഗ്ലാദേശി പൗരന്‍ എന്നിവര്‍ക്കെതിരേ എസ്‌ഐടി കുറ്റപ്പത്രം സമര്‍പ്പിച്ചത്.വിചാരണ നേരിട്ട പത്ത് പേര്‍ക്കെതിരേയും തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ കോടതി വിട്ടയച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com