ജവാന്‍മാര്‍ ഇനി മുന്തിയ പാല്‍ കുടിക്കണ്ട; സൈന്യത്തിന് കീഴിലുള്ള പശുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ 

വിവാദ കന്നുകാലി വിജ്ഞാപാനം കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന്റെ കീഴില്‍ 128 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന പശുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ പൂട്ടാന്‍ പോകുന്നു
ജവാന്‍മാര്‍ ഇനി മുന്തിയ പാല്‍ കുടിക്കണ്ട; സൈന്യത്തിന് കീഴിലുള്ള പശുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ 

ന്യുഡല്‍ഹി: വിവാദ കന്നുകാലി വിജ്ഞാപാനം കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന്റെ കീഴില്‍ 128 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന പശുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ പൂട്ടാന്‍ പോകുന്നു. സൈന്യത്തിന്റെ കീഴിലുള്ള 39 പശുവളര്‍ത്തല്‍ കേന്ദ്രങ്ങളാണ് മൂന്നുമാസത്തിനുള്ളില്‍ അടച്ചുപൂട്ടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. സുരക്ഷ സംബന്ധിച്ച മന്ത്രിസഭസമിതിയുടെ തീരുമാനപ്രകാരമാണ് ഇവ അടച്ചുപൂട്ടാന്‍ പോകുന്നതെന്ന് ജൂലൈ 20ന് പ്രതിരോധ മന്ത്രാലയം ഇറക്കിയ കുറിപ്പില്‍ പറയുന്നു. ജവാന്‍മാര്‍ക്ക് ആവശ്യമായ പാലും മറ്റ് പാലുല്‍പ്പനങ്ങളും ഈ ഫാമുകളില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.

കൂടുതല്‍ പാലുല്‍പാദിപ്പിക്കുന്ന ഉന്നത സങ്കരയിനം പശുവായ 'ഫ്രീസ്‌വാള്‍' ഉള്ളത് സൈന്യത്തിന്റെ ഈ ഫാമുകളിലാണ്. 

ഏകദേശം 20,000 കന്നുകാലികളാണ് ഇവിടങ്ങളിലുള്ളത്. അത്യുല്‍പാദനശേഷിയുള്ള കന്നുകാലികളുടെ പ്രജനനത്തിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസര്‍ച്ച് ഗവേഷണം നടത്തുന്നത് ഇവിടങ്ങളിലെ പശുക്കളിലാണ്. 

1889 ല്‍ അലഹബാദിലാണ് ആദ്യം ആരംഭിച്ചതെങ്കിലും ഹരിയാന, ബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഗോശാലകള്‍ പ്രവര്‍ത്തിക്കുന്നത്.നെതര്‍ലന്‍ഡ്‌സിലെ 'ഹോള്‍സ്റ്റീന്‍ ഫ്രീസിയന്‍', തദ്ദേശീയ ഇനമായ 'സഹിവാള്‍'എന്നിവയയുടെ സങ്കരമായാണ് ഫ്രീസ്‌വാളിനെ വികസിപ്പിച്ചത്.ഏറ്റവും മുന്തിയ ജനിതക ദ്രവ്യമുള്ള (ജേം പ്ലാസം) ഈയിനം കന്നുകാലി ക്ഷീരകര്‍ഷകര്‍ക്ക് വലിയ മുതല്‍ക്കൂട്ടാണ്. 

സൈനികരില്‍ ഗോശാലകള്‍ ഏറ്റെടുത്ത് ആര്‍ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത് എന്ന് പ്രതിപക്ഷം ചോദ്യം ഉന്നയിച്ചുകഴിഞ്ഞു. കോര്‍പ്പറേറ്റുകള്‍ക്ക് ഫാമുകള്‍ നല്‍കാനാണ് ബിജെപി സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com