വ്യാജ റേറ്റിങ് ഏറ്റില്ല, മലയാളികളുടെ 'പണി' ഏറ്റുവാങ്ങി റിപ്പബ്ലിക് റേറ്റിങ് വീണ്ടും താഴേക്ക്

വ്യാജ റേറ്റിങ് ഫെയ്‌സ്ബുക്ക് നീക്കം ചെയ്യുകയും സിംഗിള്‍ പേജ് റേറ്റിങ് കയറുകയും ചെയ്തതോടെയാണ് ചാനലിന് വീണ്ടും പണിയായത്
republic
republic


ന്യൂഡല്‍ഹി: കേരളത്തിനെതിരെ നിരന്തരം വാര്‍ത്ത നല്‍കി മലയാളികളുടെ രോഷം ഏറ്റുവാങ്ങിയ റിപ്പബ്ലിക് ടിവിയുടെ ഫെയ്‌സ്ബുക്ക് പേജ് റേറ്റിങ് വീണ്ടും കുത്തനെ ഇടിഞ്ഞു. 2.3ല്‍ എത്തി രണ്ടു ദിവസം മുമ്പ് മൂന്നിനു മുകളിലേക്ക് ഉയര്‍ന്ന റേറ്റിങ് 2.1ലേക്ക് കുത്തനെ താഴ്ന്നു. മലയാളികള്‍ കൂട്ടത്തോടെ നല്‍കിയ സിംഗിള്‍ റേറ്റിങ്ങിനെ മറികടക്കാന്‍ വ്യാജമായി നല്‍കിയ ഫൈവ് സ്റ്റാര്‍ റേറ്റിങ് ഫെയ്‌സ്ബുക്ക് നീക്കം ചെയ്തതോടെയാണ് ചാനല്‍ വീണ്ടും മൂക്കു കുത്തിയത്.

മലയാളികള്‍ കൂട്ടത്തോടെ സിംഗിള്‍ സ്റ്റാര്‍ റേറ്റിങ്ങ് നല്‍കിയതോടെ ചാനല്‍ പേജില്‍നിന്ന് റേറ്റിങ് ഓപ്ഷന്‍ പിന്‍വലിച്ചിരുന്നു. പിന്നീട് ഓപ്ഷന്‍ പുനസ്ഥാപിച്ചതിനു പിന്നാലെ അസ്വാഭാവികമായ വിധത്തില്‍ ഫൈസ് സ്റ്റാര്‍ റേറ്റിങ് രേഖപ്പെടുത്തിയതോടെ പേജ് റേറ്റിങ് മൂന്നിനു മുകളിലേക്ക് ഉയര്‍ന്നു. ഫൈവ് സ്റ്റാര്‍ റേറ്റിങ് നല്‍കിയവരുടെ എണ്ണം 75000 ആയിരുന്നു രണ്ടു ദിവസം മുമ്പ് പേജില്‍. ഫെയ്‌സ്ബുക്ക് ഇതില്‍ വ്യാജന്‍നീക്കം ചെയ്തതോടെ ഇത് 45000 ആയി കുറച്ചു. സിംഗിള്‍ പേജ് റേറ്റിങ് ലക്ഷവും കടന്നു കുതിച്ചുകയറിയതോടെയാണ് പേജ് റേറ്റിങ് വീണ്ടും രണ്ടിലേ്ക്ക് ഇടിഞ്ഞത്. 

കേരളത്തിനെതിരെ പ്രചരണവുമായി രംഗത്തുവന്നതോടെയാണ് റിപ്പബ്ലിക് ടിവിയുടെ ഫേസ്ബുക്ക് പേജ് വഴി മലയാളികള്‍ രോഷം പ്രകടിപ്പിച്ചു തുടങ്ങിയത്. ഇതോടെ പേജിന്റെ റേറ്റിങ് 4.8ല്‍ നിന്നും രണ്ടിലേക്കു കൂപ്പുകുത്തുകയായിരുന്നു. ഗത്യന്തരമില്ലാതെ പേജിലെ റേറ്റിങ് ഓപ്ഷന്‍ എടുത്തുകളഞ്ഞതിനു പിന്നാലെ ട്രോളുകളുമായി ദേശീയ നേതാക്കള്‍ തന്നെ രംഗത്തെത്തി. റിപ്പബ്ലിക്കിന്റെ റേറ്റിങ എത്രയെന്ന് നാഷന്‍ വാണ്ട്‌സ് ടു നോ എന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു. 

റേറ്റിങ് ഓപ്ഷന്‍ പുനസ്ഥാപിച്ചതിനു ശേഷം ഒരുഘട്ടത്തില്‍ ഈ ഫൈവ് സ്റ്റാര്‍ റേറ്റിങ് വണ്‍സ്റ്റാറിനെ മറികടന്ന സ്ഥിതിയില്‍വരെ കാര്യങ്ങളെ എത്തിക്കാന്‍ റിപ്പബ്ലിക് ടി.വിയ്ക്കു കഴിഞ്ഞിരുന്നു. അതോടെ റേറ്റിങ് 3നു മുകളിലായി ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com