അര്‍ണബ് എന്ന സംഘിയുടെ മുഖം ജനങ്ങള്‍ അറിയണം; അര്‍ണബിനെ തുറന്ന പോരിന് വിളിച്ച് പതിനെട്ടുകാരന്‍(വീഡിയോ)

ടൈംസ് നൗവിലായിരുന്നപ്പോള്‍ ബീഫ് നിരോധനത്തിന് എതിരായിട്ടാണ് അര്‍ണബ് സംസാരിച്ചത്. എന്നാല്‍ റിപ്പബ്ലിക് ചാനലില്‍ സംഘിയായി ഇരുന്നുകൊണ്ട് ബീഫ് നിരോധനത്തിന് അനുകൂലമായി സംസാരിക്കുകയാണ്
അര്‍ണബ് എന്ന സംഘിയുടെ മുഖം ജനങ്ങള്‍ അറിയണം; അര്‍ണബിനെ തുറന്ന പോരിന് വിളിച്ച് പതിനെട്ടുകാരന്‍(വീഡിയോ)

റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിയെ തുറന്ന സംവാദത്തിന് വിളിച്ച് പതിനെട്ടുകാരന്‍. അര്‍ണബിന്റെ അതേ ശൈലിയില്‍ സംസാരിച്ചാണ് അര്‍ണബിന്റെ കപട മുഖത്തിനും ഹിന്ദുത്വ അജണ്ടകള്‍ക്കുമെതിരെ ഫലീദ് ഹമാനി എന്ന യുവാവ് തുറന്നടിക്കുന്നത്. 

സ്‌കൂളില്‍ പഠിക്കുമ്പോള്‍ അര്‍ണബെന്ന് സഹപാഠികള്‍ തന്നെ വിളിക്കുമ്പോള്‍ തനിക്ക് അഭിമാനമായിരുന്നു. നിങ്ങളെന്റെ റോള്‍ മോഡലായിരുന്നു. ഇന്ന് തന്നെ അര്‍ണബെന്ന് വിളിക്കുമ്പോള്‍ അത് അപമാനമായാണ് തോന്നുന്നത്. നിങ്ങള്‍ ഏറ്റവും വലിയ അവസരവാദിയാണ്. 

എല്ലാ പരിധികളും അര്‍ണബ് ഗോസ്വാമി ലഘിച്ചു. മാധ്യമപ്രവര്‍ത്തനത്തിന്റെ ധാര്‍മികത അര്‍ണബ് കാറ്റില്‍ പറത്തി. ആര്‍എസ്എസ് ബിജെപി എന്നിവരുടെ കയ്കളിലേക്ക് വില്‍ക്കപ്പെട്ടിരിക്കുകയാണ് അയാളിപ്പോള്‍. 

ടൈംസ് നൗവിലായിരുന്നപ്പോള്‍ ബീഫ് നിരോധനത്തിന് എതിരായിട്ടാണ് അര്‍ണബ് ഗോസ്വാമി സംസാരിച്ചത്. എന്നാല്‍ റിപ്പബ്ലിക് ചാനലില്‍ സംഘിയായി ഇരുന്നുകൊണ്ട് ബീഫ് നിരോധനത്തിന് അനുകൂലമായി സംസാരിക്കുകയാണ് അര്‍ണബെന്ന് വീഡിയോകള്‍ തെളിവായി കാണിച്ച് ഈ പതിനെട്ടുകാരന്‍ പറയുന്നു. 

ദി നേഷന്‍ വാണ്ട്‌സ് ടു നോ എന്നാണ് അര്‍ണബ് എപ്പോഴും ചോദിക്കുന്നത്. എന്നാല്‍ രാജ്യത്തിന് അറിയണം നിങ്ങള്‍ അവസരവാദിയാണോ അല്ലയോ എന്ന്. ഈ വീഡിയോയിലൂടെ അവര്‍ക്കതിന് സാധിക്കും. അര്‍ണബ് ഗോസ്വാമിയുടെ പിതാവ് 1998ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. ബിജെപിക്കായി മത്സരിച്ച ഇയാള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു. ബിജെപിയ്ക്ക് വേണ്ടി മത്സരിച്ച് കോണ്‍ഗ്രസിനോട് തോറ്റ അച്ഛന്റെ മകനില്‍ നിന്നും നമ്മള്‍ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തനം ജനാധ്യപത്യത്തിന്റെ നാലാം തൂണെന്നായിരുന്നു താന്‍ വിശ്വസിച്ചിരുന്നത്. ചെറിയ പ്രാദേശിക വാര്‍ത്തകള്‍ മുതല്‍ അന്താരാഷ്ട്ര വാര്‍ത്തകള്‍ക്ക് വരെ ജനങ്ങള്‍ മാധ്യമങ്ങളെ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്തു. എന്നാലിപ്പോള്‍ ഭൂരിഭാഗം മാധ്യമ സ്ഥാപനങ്ങള്‍ ബിസിനസ് ഹൗസ് മാത്രമായി മാറിക്കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com