കുഞ്ഞുങ്ങളുടെ കൂട്ടമരണം: പ്രത്യേകസംഘം അന്വേഷിക്കുമെന്ന് യോഗി ആദിത്യനാഥ്

കേന്ദ്രസര്‍ക്കാര്‍ എല്ലാവിധപിന്തുണയും നല്‍കുന്നുണ്ട്. ഇത് സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ആശുപത്രിക്കകത്ത് ചെന്ന് മാധ്യമപ്രവര്‍ത്തകര്‍ നിജസ്ഥിതികള്‍ മനസിലാക്കണം
കുഞ്ഞുങ്ങളുടെ കൂട്ടമരണം: പ്രത്യേകസംഘം അന്വേഷിക്കുമെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നോ: ഗൊരഖ്പൂരിലെ ശിശുമരണങ്ങളില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ആശുപത്രിയിലെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു യോഗി.

കേന്ദ്രസര്‍ക്കാര്‍ എല്ലാവിധപിന്തുണയും നല്‍കുന്നുണ്ട്. കുഞ്ഞുങ്ങള്‍ മരിക്കാനിടയായി സംഭവത്തെ കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ആശുപത്രിക്കകത്ത് ചെന്ന് മാധ്യമപ്രവര്‍ത്തകര്‍ നിജസ്ഥിതികള്‍ മനസിലാക്കണം. മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ തടയരുതെന്നും യോഗി വ്യക്തമാക്കി. 

ജപ്പാന്‍ ജ്വരത്തിന്റെ വ്യാപനം തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ എടുത്തിരുന്നു. ഉത്തര്‍പ്രദേശില്‍ ഇനി കുഞ്ഞുങ്ങള്‍ മരിച്ചുവീഴാന്‍ താന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്പറഞ്ഞു. യുപിയില്‍ ധാരാളം കുട്ടികള്‍ മരിച്ചുവീഴുന്നത് കണ്ടയാളാണ് താന്‍. അത് തുടര്‍ന്നും സംഭവിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം  പറഞ്ഞു. മുഖ്യമന്ത്രിയായ ശേഷം ആശുപത്രിക്ക പ്രത്യേക പരിഗണന നല്‍കിയതായും യോഗി പറഞ്ഞു. ആശുപത്രി അധികൃതരുടെ വീഴ്ച കൊണ്ട് ഗൊരഖ്പൂരിലെന്നല്ല യുപിയില്‍ എവിടെയും മരണങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  അതേസമയം മരിച്ച കുട്ടികളുടെ എണ്ണം 73 ആയി. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കടുത്ത പ്രതിഷേധമാണ് വിവിധകോണുകളില്‍ നിന്നുയരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com