കുട്ടികള്‍ മരിച്ചത് ഓക്‌സിജന്‍ ലഭിക്കാതെയല്ല എന്ന യോഗി സര്‍ക്കാരിന്റെ വാദം പച്ചക്കള്ളം; ഓക്‌സിജന്‍ സപ്ലേ അവസാനിപ്പിക്കുമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയത് എഴ് തവണ

ഫെബ്രുവരി മുതല്‍ കുട്ടികളുടെ മരണം സംഭവിച്ച ആഗസ്റ്റ് മാസം വരെ ഏജന്‍സി തങ്ങള്‍ക്ക് ലഭിക്കാനുള്ള കുടിശ്ശിക തരണം എന്നാവശ്യപ്പെട്ട് ആശുപത്രി അധികാരിക്കള്‍ക്ക് കത്ത് നല്‍കിയിരുന്നു
കുട്ടികള്‍ മരിച്ചത് ഓക്‌സിജന്‍ ലഭിക്കാതെയല്ല എന്ന യോഗി സര്‍ക്കാരിന്റെ വാദം പച്ചക്കള്ളം; ഓക്‌സിജന്‍ സപ്ലേ അവസാനിപ്പിക്കുമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയത് എഴ് തവണ

ഗോരഖ്പൂര്‍: ഓക്‌സിജന്‍ സപ്ലേ ചെയ്യുന്നതിന്റെ കുടിശ്ശിക തീര്‍ക്കാതിരുന്നതാല്‍ സപ്ലേ ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന് ഗോര്‍ഖ്പൂര്‍ ബാബാ രാഖവ് ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് സ്വകാര്യ ഓക്‌സിജന്‍ സപ്ലേ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏഴു തവണയാണ് ആശുപത്രി പ്രിന്‍സിപ്പല്‍ രാജീവ് മിശ്രയ്ക്ക്ഏജന്‍സി മുന്നറിയിപ്പ് നല്‍കിയത്.ഫെബ്രുവരി മുതല്‍ കുട്ടികളുടെ മരണം സംഭവിച്ച ആഗസ്റ്റ് മാസം വരെ ഏജന്‍സി തങ്ങള്‍ക്ക് ലഭിക്കാനുള്ള കുടിശ്ശിക തരണം എന്നാവശ്യപ്പെട്ട് ആശുപത്രി അധികാരിക്കള്‍ക്ക് കത്ത് നല്‍കിയിരുന്നു.എന്നാല്‍ അതില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ അധികാകാരികള്‍ തയ്യാറാകാതിരുന്നതിന്റ അന്തരഫലമാണ് 67 കുട്ടികള്‍ പ്രാണവായു ലഭിക്കാതെ മരിക്കാന്‍ കാരണമായത്. ഏജന്‍സി  കത്തുകള്‍ നല്‍കിയ വിവരം പുറത്തുവന്നതോടെ കുട്ടികള്‍ മരിച്ചത് ഓക്‌സിജന്‍ ലഭിക്കാതെയല്ല എന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വാദം പൊളിയുകയാണ്. 

കമ്പനിയുടെ ഗോരഖ്പൂര്‍ മേഖലാ സെയില്‍സ് മാനേജര്‍ ദീപാങ്കര്‍ ശര്‍മ്മയാണ് ആശുപത്രിക്ക് കത്തയച്ചിരുന്ന കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 31ന് ആശുപത്രി അധികാരിക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നുവെന്നും,എന്നാല്‍ അതിന് മറുപടി ലഭിച്ചിരുന്നില്ലായെന്നും ദീപാങ്കര്‍ ശര്‍മ്മ മാധ്യമങ്ങളാട് പറഞ്ഞു. 

2016 മുതല്‍ ഏജന്‍സിക്ക് ആശുപത്രി അധികൃതര്‍ പണം നല്‍കിയിരുന്നില്ല,മേയിലും ജൂണിലും ഒരു ചെറിയ ഭാഗം തുക നല്‍കുക മാത്രമാണ് ചെയ്തത് എന്നാണ് ഏജന്‍സി പറയുന്നത്.ഒമ്പത് മാസക്കാലം മാനുഷിക പരിഗണനയുടെ പേരില്‍ ഓക്‌സിജന്‍ സപ്ലേ നല്‍കി വരികയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് ഓക്‌സിജന്‍ തരുന്ന കമ്പനിക്ക് പണം നല്‍കാന്‍ കഴിയാത്ത അവസ്ഥ വന്നിരിക്കുകയാണ്, ആഗസ്റ്റ് നാല് വരെ ഞങ്ങള്‍ ഓക്‌സിജന്‍ നല്‍കിയിരുന്നു,ദീപാങ്കര്‍ ശര്‍മ്മയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത് യോഗി സര്‍ക്കാരിന്റെ വാദങ്ങള്‍ പൊള്ളയാണ് എന്നും കുട്ടികള്‍ മരിച്ചത് ഓക്‌സിജന്‍ കിട്ടാതെയാണ് എന്നുമാണ്. ആശുപതച്രപി അധികൃതരുടെ അനാസ്ഥതയാണ് കുട്ടികളുടെ മരണത്തിലേ്ക്ക നയിച്ചത് എന്നതിലേക്കാണ് ദീപാങ്കറിന്റെ വാക്കുകള്‍ വെളിച്ചം വീശുന്നത്. 

മൂന്നു മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ഫെബ്രുവരിയില്‍ ഞങ്ങള്‍ ആദ്യ കത്തയയ്ക്കുന്നത്. അന്നുവരെയുള്ള കുടിശ്ശിക 42ലക്ഷം ആയിരുന്നു. ഞങ്ങള്‍ തുടരെ സൂചന കത്തുകള്‍ നല്‍കിക്കൊണ്ടേയിരുന്നു.60ലക്ഷം രൂപയാണ് ലഭിക്കാനുണ്ടായിരുന്നത്, ദീപാങ്കര്‍ ശര്‍മ്മ പറയുന്നു. 
വെള്ളിയാഴ്ച കുട്ടികളുടെ മരണശേഷം ആശുപത്രി അധികൃതര്‍ ഏജന്‍സിക്ക് 20 ലക്ഷം രൂപ നല്‍കിയിരുന്നു.

ഇതേവരെ മരിച്ച കുട്ടികളുടെ എണ്ണം 67 ആണ്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ഗോരഖ്പൂര്‍ സന്ദര്‍ശിക്കും എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം മരിച്ച കുട്ടികളുടെ മൃതശരീരങ്ങളോടും ആശുപത്രി അധികൃതര്‍ അനാദരവ് കാട്ടി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. കുട്ടികളുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് സേവനങ്ങള്‍ ആശുപത്രി അധികൃതര്‍ ചെയ്തുകൊടുത്തിട്ടില്ല. ഞായറാഴ്ച ആയതിനാല്‍ ആംബുലന്‍സുകള്‍ ഇല്ലായെന്നാണ് അധികൃതരുടെ വാദം. അതേസമയം പശുക്കള്‍ക്ക് വേണ്ടി ആംബുലന്‍സുകള്‍ ഏര്‍പ്പെടുത്തിയവര്‍ മനുഷ്യജീവന് യാതൊരു വിലയും കല്‍പ്പിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി വിമര്‍ശകര്‍ രംഗത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com