പശുക്കള്‍ക്ക് ആംബുലന്‍സുണ്ട്, മനുഷ്യര്‍ക്ക് പുല്ലുവില; ഉത്തര്‍പ്രദേശില്‍ മരിച്ച കുട്ടികളുടെ മൃതശരീരങ്ങളോട് കടുത്ത അനാദരവ്; മൂന്നുകുട്ടികള്‍ കൂടി മരിച്ചു 

ബൈക്കുകളിലും ഓട്ടോറിക്ഷയിലും ജീപ്പിലുമൊക്കെയാണ് കുഞ്ഞുങ്ങളുടെ മൃതദേങ്ങള്‍ കൊണ്ടുപോകുന്നത്
പശുക്കള്‍ക്ക് ആംബുലന്‍സുണ്ട്, മനുഷ്യര്‍ക്ക് പുല്ലുവില; ഉത്തര്‍പ്രദേശില്‍ മരിച്ച കുട്ടികളുടെ മൃതശരീരങ്ങളോട് കടുത്ത അനാദരവ്; മൂന്നുകുട്ടികള്‍ കൂടി മരിച്ചു 

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ചികിത്സയിലായിരുന്ന മൂന്നു കുട്ടികള്‍ കൂടി മരിച്ചു. ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികില്‍സയിലായിരുന്ന കുട്ടികള്‍ ആണ് മരിച്ചത്. ഓക്‌സിജന്‍ നിലച്ചപ്പോള്‍ വാര്‍ഡില്‍ ഉണ്ടായിരുന്ന കുഞ്ഞുങ്ങളാണ് മരിച്ചത് എന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.ഇതോടെ, ഓഗസ്റ്റ് നാലു മുതലുള്ള ഒരാഴ്ചക്കാലത്ത് മരിച്ച കുട്ടികളുടെ എണ്ണം 67 ആയി. ഇതില്‍ 30 പേര്‍ മരിച്ചതു വ്യാഴം, വെള്ളി ദിവസങ്ങളിലാണ്. സ്ഥിതിഗതികള്‍ പരിശോധിക്കുന്നതിനായി കേന്ദ്രസംഘം ഇന്ന് ആശുപത്രി സന്ദര്‍ശിക്കും. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഢ ഗോരഖ്പുരിലെത്തും.

മരിച്ച കുട്ടികളുടെ മൃതദേഹങ്ങളോട് കടുത്ത അനാദരവാണ് കാണിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് സംവിധാനങ്ങളില്ല. ബൈക്കുകളിലും ഓട്ടോറിക്ഷയിലും ജീപ്പിലുമൊക്കെയാണ് കുഞ്ഞുങ്ങളുടെ മൃതദേങ്ങള്‍ കൊണ്ടുപോകുന്നത്. ചില രക്ഷിതാക്കള്‍ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളുമായി നടന്നു പോവുകയും ചെയ്യുന്നു. .ഞായറാഴ്ച ആയതിനാല്‍ ആംബുലന്‍സുകല്‍ ലഭിക്കില്ല എന്നാണ് വിശദീകരണം. കുടിശികയായ 64 ലക്ഷം രൂപ നല്‍കാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണം സ്വകാര്യ കമ്പനി നിര്‍ത്തിയതാണ് മരണം കാരണം. എന്നാല്‍ കുട്ടികള്‍ മരിച്ചത് ഓക്‌സിജന്‍ കിട്ടാതെയല്ലഎന്നാണ് മുഖ്യമന്ത്രി ആദിത്യനാഥ് പറയുന്നത്. സ്തിഷ്‌കജ്വരം ബാധിച്ചു ഗുരുതരാവസ്ഥയിലായിരുന്നവര്‍ ഉള്‍പ്പെടെ വിവിധ രോഗങ്ങള്‍ ബാധിച്ചാണ് 63 കുട്ടികള്‍ മരിച്ചത് എന്നാണ് പീഡിയാട്രിക് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടെന്ന് ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് പറഞ്ഞു. 

കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ അധികൃതര്‍ കാട്ടിയ അലംഭാവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പശുകകളെ കൊണ്ടുപോകാന്‍ ആംബുലന്‍ സജ്ജീകരിച്ച സംസ്ഥാനത്ത് മനുഷ്യജീവന് പുല്ലുവിലയാണ് എന്നാണ് ലിമര്‍ശകര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com