കുഞ്ഞുങ്ങളുടെ മരണം പ്രശ്‌നമല്ല; ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാന്‍ ആദിത്യനാഥിന്റെ ഉത്തരവ്

വിജ്ഞാപനത്തില്‍ കൃഷ്ണാഷ്ടമി വളരെ പ്രധാനപ്പെട്ട ആഘോഷണമാണെന്നും പാരമ്പര്യ രീതിയില്‍ ആഘോഷം സംഘടിപ്പിക്കാന്‍ പൊലീസ് ശ്രമിക്കണമെന്നും പറയുന്നു
കുഞ്ഞുങ്ങളുടെ മരണം പ്രശ്‌നമല്ല; ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാന്‍ ആദിത്യനാഥിന്റെ ഉത്തരവ്

ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബിആര്‍ഡി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ജീവവായു ലഭിക്കാതെ എഴുപത്തിരണ്ട് കുട്ടികള്‍ മരിച്ചതിന്റെ ഞെട്ടലില്‍ നിന്നും രാജ്യം മുക്തമായിട്ടില്ല. കുട്ടികളുടെ മരണത്തിന്റെ നടുക്കം മാറുന്നതിന് മുമ്പേ ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഡിജിപി സുല്‍ഖാന്‍ സിങ്ങിന് ആദിത്യനാഥ് കൈമാറി. വിജ്ഞാപനത്തില്‍ കൃഷ്ണാഷ്ടമി വളരെ പ്രധാനപ്പെട്ട ആഘോഷണമാണെന്നും പാരമ്പര്യ രീതിയില്‍ ആഘോഷം സംഘടിപ്പിക്കാന്‍ പൊലീസ് ശ്രമിക്കണമെന്നും പറയുന്നു.

കുട്ടികള്‍ മരിച്ച സംഭവത്തില്‍ രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ഒരു ദിവസത്തെ ദുഃഖാചരണത്തിന് പോലും യുപി സര്‍ക്കാര്‍ കൂട്ടാക്കിയിരുന്നില്ല,. മാത്രവുമല്ല, കുട്ടികള്‍ മരിച്ചത് ആശുപത്രിയുടെ അനാസ്ഥതമൂലമല്ലെന്നായിരുന്നു ആദിത്യനാഥിന്റെ നിലപാട്. 

സര്‍ക്കാര്‍ ഫണ്ട് നല്‍കാതിരുന്നതിനാലാണ് ഓക്‌സിജന്‍ സപ്ലേ ചെയ്യുന്ന ഏജന്‍സിക്ക് പണം നല്‍കാതിരുന്നതെന്നും ഇതുകാരണമാണ് ഓക്‌സിജന്‍ ഏജന്‍സി സപ്ലേ മുടക്കിയതെന്നും ആശുപത്രി മുന്‍പ്രിന്‍സിപ്പല്‍ തുറന്നുപറഞ്ഞിരുന്നു. ഇതും യുപി സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം ഇക്കാര്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ആവശ്യമില്ലാത്തതെഴുതരുത് എന്നായിരുന്നു ആദിത്യനാഥിന്റെ പ്രതികരണം. 

വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് അകത്തുനിന്നുതന്നെ ആദിത്യനാഥിനെതിരെ കലാപ കൊടി ഉയര്‍ന്നിട്ടുണ്ട്. ഇതൊന്നും വകവയ്ക്കാതെയാണ് ഇപ്പോള്‍ കൃഷണാഷ്ടമി ആഘോഷിക്കാന്‍ യോഗി ഉത്തരവിറക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com