യോഗിക്കതിരെ ബിജെപിയില്‍ പൊട്ടിത്തെറി;ആഭ്യന്തരം ഒഴിയണമെന്ന് ഉപമുഖ്യമന്ത്രി

സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തെ ക്രമസമാധന നില കൂടുതല്‍ തകര്‍ന്നുവെന്ന വിമര്‍ശനവും മൗര്യ ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തുന്നു.
യോഗിക്കതിരെ ബിജെപിയില്‍ പൊട്ടിത്തെറി;ആഭ്യന്തരം ഒഴിയണമെന്ന് ഉപമുഖ്യമന്ത്രി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗൊകഖ്പൂര്‍ ബാബാരാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ എഴുപത്തിരണ്ടു കുട്ടികള്‍ മരിക്കാനിടയായതിന് പിന്നാലെ ഉത്തര്‍പ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. വകുപ്പുകളുടെ ആധിക്യം മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നാണ് മൗര്യ പറയുന്നത്. മുതിര്‍ന്ന നേതാവ് ഓം മാഥുര്‍ വഴി മൗര്യ ഇക്കാര്യം ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 

സ്വന്തം മണ്ഡലമായ ഗൊരഖ്പൂരില്‍ ഇതുവരേയും ആദിത്യനാഥിന് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിട്ടില്ലായെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനം ബിജെപിക്കുള്ളില്‍ നിന്നുതന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. 

തനിക്ക് ആഭ്യന്തരവകുപ്പ് വേണമെന്നു സര്‍ക്കാര്‍ രൂപീകരണസമയത്തുതന്നെ മൗര്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആഭ്യന്തരമില്ലെങ്കില്‍ മുഖ്യമന്ത്രിയാകില്ലെന്ന് യോഗി ആദിത്യനാഥ് കടുത്ത നിലപാടെടുത്തതോടെ ആഭ്യന്തരം യോഗിക്ക് നല്‍കി മൗര്യയെ ഉപമുഖ്യമന്ത്രിയാക്കുകയായിരുന്നു. ആഭ്യന്തരം, വിജിലന്‍സ്, നഗരവികസനം തുടങ്ങി സുപ്രധാനമായ 36 വകുപ്പുകളാണ് ആദിത്യനാഥ് കൈകാര്യം ചെയ്യുന്നത്. 

സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തെ ക്രമസമാധന നില കൂടുതല്‍ തകര്‍ന്നുവെന്ന വിമര്‍ശനവും മൗര്യ ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com