ജയലളിതയുടെ മരണത്തില്‍ ജ്യുഡീഷ്യല്‍ അന്വേഷണം; വേദനിലയം സ്മാരകമാക്കും

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തില്‍ സര്‍ക്കാര്‍ ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു - വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലാണ് അന്വേഷണ കമ്മീഷന്‍
ജയലളിതയുടെ മരണത്തില്‍ ജ്യുഡീഷ്യല്‍ അന്വേഷണം; വേദനിലയം സ്മാരകമാക്കും

തമിഴ്‌നാട്: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിരമിച്ച ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിയുടെ നേതൃത്വത്തിലായിരിക്കും  അന്വേഷണ കമ്മീഷന്‍. 

കൂടാതെ ജയലളിതയുടെ വസതിയായ പോയസ്ഗാര്‍ഡനിലെ വേദനിലയം സ്മാരകമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ട് സുപ്രധാനമായ തീരുമാനങ്ങളാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായത്. മുന്‍മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ പ്രധാന ആവശ്യങ്ങളായിരുന്നു ഇവ രണ്ടും. മുഖ്യമന്ത്രിയായ രാജിവെച്ച ശേഷം മാധ്യമങ്ങളെ കണ്ടശേഷം വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തിയാല്‍ ജയലളിതയുടെ വസതി പൊതുജനങ്ങള്‍ക്കായി  തുറന്ന് നല്‍കുമെന്ന്് പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പിന് ശേഷമായിരുന്നു ജയലളിതയുടെ മരണത്തില്‍ ജ്യുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പനീര്‍ശെല്‍വം ആവശ്യപ്പെട്ടത്. ജയലളിതയുടെ മരണം സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ അടുത്തകാലത്ത് ഉയര്‍ന്നുവന്നിരുന്നു. അതിനെ കുറിച്ച് അന്വേഷിക്കേണ്ടത് സംസ്ഥാന സര്‍്ക്കാരിന്റെ ചുമതലയാണെന്നും പനീര്‍ശെല്‍വം അഭിപ്രായപ്പെട്ടിരുന്നു. 

ശശികലയ്‌ക്കെതിരെ നിലപാട് ശക്തമാക്കുകയും ഒപിഎസ് ഇപിഎസ് വിഭാഗത്തിന്റെയും ലയനത്തിലേക്കുള്ള ചവിട്ടുപടിയാണ് മുഖ്യമന്ത്രിയുടെയും നീക്കമെന്നാണ് വിലയിരുല്‍. ശശികലയെ പൂര്‍ണമായും മാറ്റിനിര്‍ത്തണമെന്ന പനീര്‍ശെല്‍വത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു പളനിസ്വാമി. ഈ മാസം 22 ന് തമിഴ്‌നാട്ടിലെത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്റെ സന്ദര്‍ശനത്തിന് മുന്‍പെ ലയനം സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയെ എന്‍ഡിഎയുടെ സഖ്യകക്ഷിയാക്കുമെന്നും ഒരു മന്ത്രിസ്ഥാനവും രണ്ട് ക്യാബിനറ്റ് മന്ത്രി സ്ഥാനവും പാര്‍ട്ടിക്ക് നല്‍കും. അത് ശരിവെക്കുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com